അണ്ടര്‍ 19 ത്രിരാഷ്ട്ര കിരീടവും ഇന്ത്യക്ക്

ഇന്ത്യയും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഉള്‍പ്പെട്ട അണ്ടര്‍-19 ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 24.4 ഓവറില്‍ വെറും 75 റണ്‍സിന് പുറത്താക്കിയ ഇന്ത്യ, വിജയലക്ഷ്യം 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. ഓപ്പണര്‍ അങ്കുശ് ബെയ്ന്‍സ് (40 നോട്ടൗട്ട്), മലയാളി താരം സഞ്ജു വി. സാംസണ്‍ (20 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് വിജയം അനായാസമാക്കിയത്. 22 പന്ത് നേരിട്ട സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്‌സറും നേടി. ടൂര്‍ണമെന്റിലാകെ അഞ്ചു മത്സരങ്ങളില്‍നിന്ന് 112 റണ്‍സ് നേടാനും സഞ്ജുവിനായി. അഞ്ച് മത്സരങ്ങളില്‍ 293 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിജയ് സോളാണ് പരമ്പരയിലെ താരം.
https://www.facebook.com/Malayalivartha