ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പര

ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള യുവടീമാണ് ഇന്ത്യക്കുവേണ്ടി ഇറങ്ങുന്നത്. അഞ്ച് കളികളാണ് പരമ്പരയില്‍ ഉള്ളത്. റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യക്ക് പത്താംസ്ഥാനത്തുള്ള സിംബാബ്‌വെ വലിയവെല്ലുവിളിയാകാന്‍ ഇടയില്ല. 50 തവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 10 കളികളില്‍ മാത്രമാണ് സിംബാബ്‌വെ വിജയിച്ചിട്ടുള്ളത്.
സാധ്യതാ ടീം:
ഇന്ത്യ - വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, പുജാര, സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്, ജഡേജ, റസൂല്‍, മിശ്ര, വിനയ്കുമാര്‍, ഉനദ്കട്ട്.
സിംബാബ്‌വെ: വുസി സിബാന്‍ഡ, സിക്കന്ദര്‍ റാസ, ഹാമില്‍ട്ടണ്‍ മസാക്കഡ്‌സ, ടെയ്‌ലര്‍, മാല്‍ക്കം വാളര്‍, ഷോണ്‍ വില്യംസ്, എല്‍ട്ടണ്‍ ചിഗുംബുറ, പ്രോസ്പര്‍ ഉത്‌സേയ, തിനോതേന്ദ മുടോംബോഡ്‌സി, കൈല്‍ ജാര്‍വിസ്, ബ്രയന്‍ വിറ്റോറി
https://www.facebook.com/Malayalivartha