വിരാട ക്യാപ്‌റ്റന്റെ മികവില്‍ ആദ്യ ഏകദിനം ഇന്ത്യക്ക്

സിംബാവെയ്‌ക്കെതിരായ ആദ്യ ഏകദിനം ഇന്ത്യക്ക്. നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യക്ക് ആറുവിക്കറ്റിന്റെ മിന്നുന്ന വിജയം നേടാന്‍ സാധിച്ചത്.വിരാട് കോഹ്‌ലിയാണ്(115) മാന്‍ ഓഫ് ദ മാച്ച്. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിക്കൊണ്ട് അമ്പാട്ടി റായുഡു(63) മികച്ച പ്രകടനം പുറത്തെടുത്തു. റായുഡുവിനു പുറമേ ജയ്‌ദേവ് ഉനദ്‌കഡും ഇന്ത്യക്കുവേണ്ടി അരങ്ങേറി.ആദ്യം ബാറ്റുചെയ്‌ത സിംബാവെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. ബൗളിംഗില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി അമിത് മിശ്ര തിളങ്ങി. വിനയ് കുമാര്‍,മുഹമ്മദ് ഷാമി, റൈന, ഉനദ്‌കഡ് എന്നിവര്‍ ഓരോവിക്കറ്റുകളും നേടി. 82 റണ്‍സ് നേടി സികന്തര്‍ റാസയാണ് സിംബാവെ നിരയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചത്. സ്‌കോര്‍: സിംബാവെ- അമ്പതോവറില്‍ ഏഴിന് 228. ഇന്ത്യ- 44.5 ഓവറില്‍ നാലിന് 230. വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.
https://www.facebook.com/Malayalivartha