ഒരോവറില്‍ 39 റണ്‍സ് വഴങ്ങി ബംഗ്ലാദേശ് താരം

ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങിയ താരമെന്ന കുപ്രസിദ്ധി ഇനിമുതല്‍ ബംഗ്ലാദേശ് താരം അലാവുദീന്‍ ബാബുവിന്. ധാക്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഒരോവറില്‍ 39 റണ്‍സാണ് അലാവുദീന്‍ വഴങ്ങിയത്. സിംബാബ്‌വെയുടെ മുന്‍ നായകന്‍ എല്‍ട്ടണ്‍ ചിഗമ്പുരയായിരുന്നു ക്രീസില്‍.
ആദ്യ പന്തില്‍ നോബോള്‍ അടക്കം അഞ്ച് റണ്‍സ് വഴങ്ങിയ ബൗളര്‍ പിന്നീട് ഒരു വൈഡ് കൂടി എറിഞ്ഞു. 6, 4, 6, 4, 6 എന്ന നിലയില്‍ ആദ്യ അഞ്ച് പന്തുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അവാസന പന്ത് വീണ്ടും വൈഡായി. ഇതിന് പിന്നാലെ ഒരു സിക്‌സര്‍ കൂടി വഴങ്ങിയാണ് ഓവര്‍ അവസാനിപ്പിച്ചത്.
2007 ലോകകപ്പില്‍ ഹോളണ്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം ഹര്‍ഷല്‍ ഗിബ്‌സ് ആറ് സിക്‌സറുകള്‍ നേടി 36 റണ്‍സ് കുറിച്ചിരുന്നു. ഡച്ച് താരമായ ഡാന്‍ വാനിന്റെ ആറുബോളുകളുമാണ് ഹര്‍ഷന്‍ അതിര്‍ത്തി കടത്തിയത്. ഡാനിന്റെ ഈ റെക്കോര്‍ഡാണ് അലാവുദീന്‍ മാറ്റിക്കുറിച്ചത്.
മൊത്തം 93 റണ്‍സാണ് കളിയിലുടനീളം അലാവുദീന്‍ വിട്ടുകൊടുത്തത്. സ്വന്തം ടീമായ അബഹാനി ലിമിറ്റഡിന്റെ പരാജയത്തിലേക്കാണ് അലാവുദീന്റെ റണ്‍ധൂര്‍ത്ത് നയിച്ചത്. 26 റണ്‍സിന് ടീമിന് വിജയം നഷ്ടമാകുകയായിരുന്നു.
https://www.facebook.com/Malayalivartha