ബി.സി.സി.ഐ പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ ശ്രീനിവാസന് അനുമതി

ബി.സി.സി.ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍. ശ്രീനിവാസന് അധികാരമേറ്റെടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രസിഡന്റ് സ്ഥാനമേല്‍ക്കാത്തതിനെ തുടര്‍ന്ന് ഭരണം തടസ്സപ്പെടുന്നതായി ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീനിവാസന് പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ കേടതി അനുമതി നല്‍കിയത്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍നിന്നും ശ്രീനിവാസന്‍ വിട്ടുനില്‍ക്കാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് അധികാരമേല്‍ക്കാന്‍ കോടതി അനുവദിച്ചത്.
വാതുവെപ്പ് അന്വേഷിക്കുന്നതിന് നിയോഗിച്ച മൂന്നംഗസമിതി നാലു മാസം കൊണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മുകുള്‍ മുഡ്ഗല്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു, അസം ക്രിക്കറ്റ് അസോസിയേഷന്‍ അംഗം നിലയ് ദത്ത എന്നിവരടങ്ങുന്ന സമിതിക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂപം നല്‍കിയിരുന്നു. ഐ.പി.എല്‍ വാതുവെപ്പില്‍ മെയ്യപ്പന്റേയും രാജസ്ഥാന്‍ റോയല്‍സ് ഉടമകളുടേയും പങ്കും ഈ സമിതി അന്വേഷിക്കും.
https://www.facebook.com/Malayalivartha