ചാമ്പ്യന്‍സ് ട്രോഫിയിലും മികവുകാട്ടി സഞ്‌ജു മടങ്ങിയെത്തി

ചാമ്പ്യന്‍സ് ട്രോഫിയിലും മികവുകാട്ടി മലയാളി ക്രക്കറ്റ് താരം സഞ്‌ജു വി. സാംസണ്‍ നാട്ടില്‍ മടങ്ങിയെത്തി. ഇന്നലെ വൈകുന്നേരം നാലിന് തിരുവനന്തപുരത്തെത്തിയ സഞ്‌ജുവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
വമ്പന്‍മാരില്ലാതെ ടൂര്‍ണമെന്റിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ചതില്‍ സഞ്‌ജുവിന് വലിയ പങ്കാണ് ഉള്ളത്. മൂന്ന് അര്‍ധ സെഞ്ചുറികളും വിക്കറ്റിനു പിന്നിലെ മിന്നുന്ന പ്രകടനവും രാജസ്ഥാന്റെ ഫൈനലിലേക്കുള്ള വഴി സുഗമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഫൈനലിലും സഞ്‌ജു മികച്ച കളി പുറത്തെടുത്തെങ്കിലും ടീമിന് കപ്പ് നേടാന്‍ സാധിച്ചില്ല.
രഞ്‌ജി ട്രോഫി മത്സരങ്ങളാണ് തന്റെ അടുത്തലക്ഷ്യം. ചാമ്പ്യന്‍സ് ട്രോഫിയിലെ തീപ്പൊരി പ്രകടനം ആവര്‍ത്തിച്ച് ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമാകാനാണ് ആഗ്രഹിക്കുന്നത്. മത്സരമാകുമ്പോള്‍ ജയവും തോല്‍വിയും ഉണ്ടാവും- സഞ്‌ജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha