വിട, ഇരുന്നൂറാം ടെസ്റ്റോടെ.... ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വെസ്റ്റിന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിനു ശേഷം വിരമിക്കുന്നു, വേദനയോടെ ആരാധകര്‍

ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ആ വാര്‍ത്ത വന്നു. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കുന്നു. ഇരുന്നൂറാമത്തെ ടെസ്റ്റിനുശേഷമായിരിക്കും വിരമിക്കല്‍. നവംബര്‍ 14 മുതല്‍ 18 വരെ നടക്കുന്ന വെസ്റ്റിന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റാണ് സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ്. തനിക്ക് വേണ്ടി ബിസിസിഐ പ്രസിദ്ധീകരണത്തിന് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് സച്ചിന്‍ നല്‍കിയ കത്തിന്റെ പൂര്‍ണ രൂപം.
ജീവിതം മുഴുവന്‍ രാജ്യത്തിനു വേണ്ടി കളിക്കുന്നത് സ്വപ്നം കണ്ട വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ 24 വര്‍ഷമായി ഈ സ്വപ്നത്തിലൂടെ ജീവിക്കുകയായിരുന്നു. ക്രിക്കറ്റില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ല, കാരണം 11 വയസു മുതല്‍ ഇതു മാത്രമാണ് ഞാന്‍ ചെയ്തത്. രാജ്യത്തിനു വേണ്ടി ലോകം മുഴുവന്‍ ചുറ്റി കളിക്കാന്‍ സാധിച്ചത് വലിയ അഭിമാനമായി കാണുന്നു. ഇരുന്നൂറാം ടെസ്റ്റ് സ്വന്തം മണ്ണില്‍ കളിക്കാനും, അങ്ങനെ ഈ കരിയര്‍ പൂര്‍ത്തിയാക്കാനും ആഗ്രഹിക്കുന്നു.
ഇതു വരെ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ബിസിസിഐയോട് നന്ദി പറയുന്നു. ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുമ്പോള്‍ വിരമിക്കാന്‍ അനുവദിക്കുന്നതിനും നന്ദി. ഇതുവരെ കാണിച്ച ക്ഷമക്കും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കാണിച്ച മനസിനും എന്റെ കുടുംബത്തോട് നന്ദി, എല്ലാത്തിനുമുപരി എന്റെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. അവരുടെ പ്രാര്‍ഥനയും ആശംസയും എന്നും എനിക്ക് എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചു.
ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ഫൈനലില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50000 റണ്‍ പിന്നിടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ അരലക്ഷം റണ്‍സ് നേടിയത്.
അമ്പതിനായിരത്തിലെത്താന്‍ 26 റണ്‍സിന്റെ മാത്രം വേണ്ടിയിരുന്ന സച്ചിന്‍ 31 പന്തുകളില്‍ നിന്നും 35 റണ്‍സ് നേടിയാണ് പുറത്തായത്. 953 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 50009 റണ്‍സ് നേടിയത്. 307 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നും 25228 റണ്‍സും 198 ടെസ്റ്റുകളില്‍ നിന്നും 15837 റണ്‍സും സച്ചിന്‍ നേടി.463 ഏകദിനങ്ങളില്‍ നിന്നുള്ള 18426 റണ്‍സ് അടക്കം 551 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നും 21999 റണ്‍സാണ് സച്ചിന്‍ നേടിയത്. 94 ട്വന്റി 20 മത്സരങ്ങളില്‍ നിന്നും 2747 റണ്‍സും ഇന്ത്യന്‍ താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha