യുവരാജാവിന്റെ മികവില്‍ ഇന്ത്യയ്‌ക്ക് ട്വന്റി 20

യുവരാജിന്റെ മികവില്‍ ഇന്ത്യയ്‌ക്ക് ട്വന്റി20. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 202 എന്ന വലിയ വിജയലക്ഷ്യം യുവിയുടെ 77 റണ്‍സെന്ന തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെയാണ് ഇന്ത്യ മറികടന്നത്.
ഓസ്‌ട്രേലിയ നിക് മാഡിന്‍സിന്റേയും ഫിഞ്ചിന്റേയും തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെയാണ് തുടങ്ങിയത്. മാഡിന്‍ പതിനാറു പന്തില്‍ നിന്ന് 34 റണ്‍സും ഫിഞ്ച് അമ്പത്തിരണ്ട് പന്തില്‍ നിന്ന് 89 റണ്‍സും നേടി.
202 റണ്‍സെന്ന വിജയലക്ഷ്യവുമായി ബാറ്റു ചെയ്‌ത ഇന്ത്യയ്‌ക്ക് ആദ്യം തന്നെ അടിപതറി. എട്ട് റണ്‍സെടുത്ത് ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. സ്‌കോര്‍ 50ല്‍ നില്‍ക്കെ സുരേഷ് റെയിനയും മടങ്ങി. 19 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടെ മികവില്‍ ശിഖര്‍ ധവാന്‍ 32 റണ്‍സ് നേടി പുറത്തായി. തുടര്‍ന്നാണ് യുവരാജ് ക്രീസില്‍ എത്തിയത്. ക്യാപ്‌റ്റന്‍ ധോണിയുമായി ചേര്‍ന്ന് യുവി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. കളിയിലെ കേമനും യുവരാജാണ്.
വിരമിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യയുടെ ഇതിഹാസതാരം സച്ചിനും തന്റെ അമ്മയ്‌ക്കുമാണ് ഈ ഇന്നിംഗ്‌സ് യുവി സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha