ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 72 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയികളായത്. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 232 റണ്‍സേ എടുക്കാനായുള്ളൂ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ, ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയുടെയും ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെയും മികച്ച സ്‌കോറാണ് കരുത്തരാക്കിയത്. 82 പന്തില്‍ 85 റണ്‍സ് നേടി ബെയ്‌ലി ടോപ് സ്‌കോററായി. ആരോണ്‍ ഫിഞ്ച് 79 പന്തില്‍ നിന്ന് 72 റണ്‍സുമെടുത്തു. ഓപ്പണര്‍ ഫില്‍ ഹ്യൂഗ്‌സ് 47, ഗ്ലെന്‍ മാക്‌സ്‌വെല്‍ 31 എന്നിങ്ങനെ റണ്‍സുകള്‍ നേടി. ആറ് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത യുവരാജ് സിങാണ് ബൗളിങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ആര്‍. അശ്വിനും രണ്ട് വിക്കറ്റ് നേടി
https://www.facebook.com/Malayalivartha