സച്ചിന്റെ വിടവാങ്ങല്‍ മത്സരം വാങ്കഡെയില്‍

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍. ഇന്ന് ചേര്‍ന്ന ബി.സി.സി.ഐ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. സച്ചിന്റെ വിരമിക്കല്‍ വാങ്കഡെയില്‍ ആകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് ഇന്നാണ്.
ബി.സി.സി.ഐയുടെ ടൂര്‍സ് ആന്റ് ഫിക്‌സ്‌ചേഴ്‌സ് യോഗമാണ് മത്സരത്തിന്റെ വേദികള്‍ സംബന്ധിക്കുന്ന തീരുമാനം കൈക്കൊള്ളുന്നത്. റൊട്ടേഷന്‍ നിയമ പ്രകാരം ഗുജറാത്തിലാണ് മത്സരം നടക്കേണ്ടത്. എന്നാല്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് മത്സരം മുംബൈയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ പതിനാലു മുതല്‍ 18 വരെയാണ് മത്സരം. വെസ്റ്റിന്റീസാണ് മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍
https://www.facebook.com/Malayalivartha