ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനം... ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനം അല്‍പ്പ സമയത്തിനുള്ളില്‍. പരമ്പരയില്‍ ഇതാദ്യമായി ടോസ് ഇന്ത്യയ്ക്കു അനുകൂലമായി വന്നിരിക്കുകയാണ്. ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു.
ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. വാഷിങ്ടന്‍ സുന്ദറിനു പകരം തിലക് വര്‍മ ടീമിലെത്തി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നാന്ദ്രെ ബര്‍ഗറും ടോണി ഡി സോര്‍സിയും കളിക്കുന്നില്ല. ഇരുവര്‍ക്കും പരിക്കേറ്റു. ആദ്യ രണ്ട് മത്സരങ്ങളിലും ഓരോ ജയം സ്വന്തമാക്കി നില്‍ക്കുന്നതില്‍ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരിക്കും.
ജയിക്കുന്ന ടീമിനു പരമ്പര സ്വന്തമാക്കാനാകും. ടെസ്റ്റ് പരമ്പര സമ്പൂര്‍ണമായി അടിയറ വച്ച് നാണംകെട്ട ഇന്ത്യക്ക് ഏകദിന പരമ്പര കൂടി സ്വന്തം മണ്ണില്‍ നഷ്ടപ്പെടുന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്.മറുഭാഗത്ത് പ്രോട്ടീസ് അപൂര്‍വ നേട്ടമാണ് ഉറ്റു നോക്കുന്നത്.
"
https://www.facebook.com/Malayalivartha






















