ഫൈനല്‍ ലക്ഷ്യമിട്ട് ചെന്നൈ; ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിനയച്ചു

ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ചെന്നൈയും ഹൈദരാബാദും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ ധോനി ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. ബില്ലിങ്‌സിന് പകരം ഷെയ്ന്‍ വാട്‌സണ്‍ ചെന്നൈ ഇലവനില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം ഹൈദരാബാദ് ടീമില്‍ മാറ്റമില്ല.
മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. അമ്ബാട്ടി റായ്ഡു, റെയ്‌ന, ധോനി എന്നിവരിലാണ് ചെന്നൈയുടെ ഫൈനല്‍ മോഹങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു തവണ ചെന്നൈയോട് ഏറ്റുമുട്ടിയപ്പോഴും തോല്‍ക്കാനായിരുന്നു ഹൈദരാബാദിന്റെ വിധി. ഇത്തവണ ഏറ്റവും ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദ് അവസാന മൂന്ന് മത്സരവും തോറ്റാണ് ക്വാളിഫയര്‍ മത്സരത്തിനിറങ്ങുന്നത്.
https://www.facebook.com/Malayalivartha
























