ലയണല്‍ മെസി നേടിയ പെനാല്‍റ്റി ഗോളിലൂടെ ഉറുഗ്വേയെ സമനിലയില്‍ തളച്ച് അര്‍ജന്റീന

ഇഞ്ചുറി ടൈമില്‍ ലയണല്‍ മെസി നേടിയ പെനാല്‍റ്റി ഗോളിലൂടെ ഉറുഗ്വേയെ സമനിലയില്‍ തളച്ച് അര്‍ജന്റീന. ടെല്‍ അവീവില്‍ നടന്ന മത്സരത്തില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 2-2ന് ഇരുടീമും സമനില പാലിച്ചു. 34ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ ആദ്യം ലീഡ് നേടിയത് ഉറുഗ്വേയാണ്.
തുടര്‍ന്ന് 63-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീന ഒപ്പമെത്തി. എന്നാല്‍ അഞ്ച് മിനിറ്റ് ആയുസ് മാത്രമേ ഇതിന് ഉണ്ടായിരുന്നുള്ളൂ. 69-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് കിടിലന്‍ ഫ്രീകിക്കിലൂടെ ഉറുഗ്വേയെ വീണ്ടും മുന്നില്‍ എത്തിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമിലായിരുന്നു ക്ലൈമാക്സ്. പെനാല്‍റ്റി ബോക്സില്‍വെച്ച് മാര്‍ട്ടിന്‍ കസിറെസ് പന്ത് കൈക്കൊണ്ട് തടഞ്ഞതിന് റഫറി പെനാല്‍റ്റി വിധിച്ചു. 90+2 മിനിറ്റില്‍ കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. അര്‍ജന്റീന സമനിലയുമായി മത്സരം അവസാനിപ്പിച്ചു.
"
https://www.facebook.com/Malayalivartha