മിന്നും പ്രകടനവുമായി ജനുവരിയിൽ ബാഴ്‌സയെന്ന് കണക്കുകൾ; എവേ മത്സരങ്ങളിൽ കാലിടറാതെ മുന്നോട്ട്

ബാഴ്‌സലോണ ഫുട്ബോൾ ക്ലബ്ബിന്റെ നിലവിലെ അവസ്ഥയിൽ ഏറ്റവും മോശം മാസമായിരിക്കും ജനുവരി എന്നായിരുന്നു നിലവിലെ കണക്കുകൾ. കാരണം ഒരൊറ്റ മത്സരം പോലും ബാഴ്‌സയ്ക്ക് ക്യാമ്പ് നൗവിൽ ഇല്ലായിരുന്നു. സാധാരണ എവേ മത്സരങ്ങളിൽ കാലിടറാറുള്ള ബാഴ്‌സ, ഈ അവസരത്തിൽ എങ്ങനെ മുന്നേറുമെന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാൽ ബാഴ്‌സ ലാലിഗയിൽ എല്ലാ മത്സരങ്ങളിലും മിന്നും വിജയാണ് കഴ്ചവെച്ചത്. രണ്ടു തവണ മെസ്സി ഇല്ലായിരുന്നെങ്കിൽ പോലും ബാഴ്‌സ വിജയിച്ചു. ഈ മാസം ആകെ എട്ടു കളിയിലാണ് ബാഴ്‌സ ഇറങ്ങിയത്. അതിൽ ഏഴും വിജയിച്ചു. ഹുയസ്ക്കക്കെതിരെ ജയിച്ചു കൊണ്ടായിരുന്നു ബാഴ്‌സയുടെ തുടക്കം. എന്നാൽ ഒടുവിൽ റയോ വല്ലക്കാനോയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്.
https://www.facebook.com/Malayalivartha