ഒന്നും മറയ്ക്കാത്ത ഫുട്ബാള്‍ ജേഴ്സിയുമായി ഇംഗ്ലണ്ട് ക്ലബ്; പരിശോധിക്കാന്‍ മറക്കരുത് എന്ന പരസ്യ വാചകത്തിന് പിന്നിലുള്ളത് വലിയൊരു ലക്ഷ്യം

പുത്തന്‍ ആശയങ്ങള്‍ ജേഴ്സിയില്‍ പ്രകടിപ്പിക്കുന്നതില്‍ പേരുകേട്ട ഇംഗ്ലണ്ടിലെ ബെദെയ്ല്‍ എഫ് സി തങ്ങളുടെ ഈ വര്‍ഷത്തെ ഫുട്ബാള്‍ കിറ്റ് പുറത്തിറക്കി. ഒന്നും മറയ്ക്കാതെ ഉള്ളിലുള്ളതെല്ലാം കാണാന്‍ സാധിക്കുന്ന രീതിയിലാണ് ഈ കിറ്റ് രൂപ കല്പന ചെയ്തിരിക്കുന്നത്. പ്രോസ്റ്റേറ്റ് കാന്‍സറിനെതിരെയുള്ള പ്രചരണാര്‍ത്ഥമാണ് ഈ കിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് ടീം സ്പോണ്‍സര്‍മാര്‍ അറിയിച്ചു.
പരിശോധിക്കാന്‍ മറക്കരുത് എന്ന പരസ്യ വാചകവുമായി പുറത്തിറങ്ങുന്ന ഓരോ കിറ്റിന്റെയും വില്‍പനയില്‍ നിന്നും അഞ്ച് യൂറോ പ്രോസ്റ്റേറ്റ് കാന്‍സറിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്ന് ക്ലബ് അധികൃതര്‍ പറഞ്ഞു.
കളിക്കാരുടെ ജേഴ്സിയില്‍ നൂതന ആശയങ്ങള്‍ പ്രകടിപ്പിക്കുന്നത് ബെദെയ്ല്‍ എഫ് സിയുടെ പതിവാണ്. സോസേജ് നിര്‍മാതാക്കളായ സ്പോണ്‍സര്‍മാരുടെ പരസ്യത്തിനായി ഹാംബര്‍ഗര്‍, ഹോട്ട് ഡോഗ് മുതലായ സോസേജുകള്‍ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അവരുടെ ജെഴ്സി രൂപകല്പന ചെയ്തത്. എക്കാലത്തെയും മോശം ഫുട്ബാള്‍ ജേഴ്സികളില്‍ ഒന്നായി അന്താരാഷ്ട്ര മാദ്ധ്യമമായ ദ് മിറര്‍ ആ കിറ്റിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha