ഐ.എസ്.എൽ; ഒഡീഷക്ക് ബംഗളൂരുവിനെതിരെ മിന്നും ജയം

ഒഡീഷക്ക് ഐഎസ്‌എല്ലില്‍ ബംഗളൂരുവിനെതിരെ മിന്നും ജയം. ജാവി ഹെര്‍ണാണ്ടസ് നേടിയ രണ്ട് ഗോളുകളുടെ മികവില്‍ ജയത്തോടെയാണ് ഒഡീഷ തുടങ്ങിയത്. കരുത്തരായ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. 3,51 മിനുറ്റുകളിലായിരുന്നു ജാവി ഹെര്‍ണാണ്ടസിന്റെ ഗോളുകള്‍.
21ാം മിനുറ്റില്‍ അലന്‍ കോസ്റ്റയിലൂടെ ബംഗളൂരു ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിലായിരുന്നു ഒഡീഷയുടെ വിജയഗോള്‍. കളി അവസാനിക്കാനിരിക്കെ അരിദായ് കബ്രീരയാണ് ഒഡീഷയ്ക്കായി മൂന്നാം ഗോള്‍ നേടിയത്. ഒരു ജയവും തോല്‍വിയും അടക്കം മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha