സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് ജീവിത സഖിയാകുന്നത് ബാഡ്മിന്റണ്‍ താരം

കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ സഹല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണ് വധു. ഞായറാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് സഹലിന് ആശംസയറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സഹലിന്റെ പോസ്റ്റിന് താഴെ താരത്തിന്റെ ഇന്ത്യന്‍ ടീമിലെയും ബ്ലാസ്റ്റേഴ്‌സിലെയും സഹതാരങ്ങളുൾപ്പെടെ നിരവിധിപ്പേർ ആശംസയറിയിച്ചിട്ടുണ്ട്.കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഫുട്ബാള്‍ കളിക്കാന്‍ ആരംഭിച്ചു.
കേരളത്തിലെത്തിയ ശേഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിതുടങ്ങി. മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അണ്ടര്‍ 21 കേരള ടീമിലെത്തിയ സഹല്‍ സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മികവ് കണ്ടെത്തിയ ബ്ലാസ്റ്റേഴ്‌സ് ക്ലബിലെത്തിക്കുകയായിരുന്നു.
2025വരെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള പുതിയ കരാറിൽ 2020ൽ സഹൽ ഒപ്പിട്ടിരുന്നു. ഇന്ത്യൻ ഓസിൽ' എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ്.
https://www.facebook.com/Malayalivartha