ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസൺ ആരംഭിക്കാൻ ഇനി മൂന്ന് ദിവസം കൂടി; ഓഗസ്റ്റ് ആറിന് ഇന്ത്യൻ സമയം രാത്രി 12.30ന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും! സമ്മർ സീസണിൽ മികച്ച താരങ്ങളെ തട്ടകത്തിലെത്തിച്ച സിറ്റിയ്ക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നവും ബാക്കി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് പന്തുരുളാൻ ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് ഉള്ളത്. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കുന്നതായിരിക്കും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്താനുളള ഒരുക്കത്തിലാണ് ഇപ്പോൾ. സമ്മർ സീസണിൽ മികച്ച താരങ്ങളെ തട്ടകത്തിലെത്തിച്ച സിറ്റിയ്ക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നവും ബാക്കിയായിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ കടുത്ത വെല്ലുവിളികൾ സിറ്റി പുതിയ സീസണിൽ നേരിടേണ്ടി വരുന്നതാണ്. കഴിഞ്ഞ സീസണില്‍ ഒറ്റപ്പോയിന്റിനാണ് സിറ്റി, ലിവര്‍പൂളിനെ മറികടന്ന് ഒന്നാമതെത്തിയിരുന്നത്. ഒരുപിടി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിച്ചെത്തിച്ച ആത്മവിശ്വാസത്തിലാണ് ചെൽസി, ലിവർപൂൾ ഉൾപ്പെടെയുള്ള വമ്പന്മാർ എത്തുന്നത്. ഇത്തവണയും അതിശക്തമായ പോരാട്ടമുണ്ടാവുമെന്ന് കമ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
കൂടാതെ പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ തന്നെയാണ് ഇക്കുറിയും സിറ്റിയുടെ കരുത്ത് എന്നത്. ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ സെര്‍ജിയോ അഗ്യൂറോ ടീം വിട്ടുപോയിട്ടും കഴിഞ്ഞ സീസണില്‍ സിറ്റി 99 തവണയാണ് എതിരാളികൾക്കെതിരെ ഗോളടിച്ചത്. ഗബ്രിയേല്‍ ജെസ്യൂസിനെ ആഴ്‌സണലിനും റഹിം സ്റ്റെര്‍ലിംഗിനെ ചെല്‍സിക്കും ഫെര്‍ണാണ്ടീഞ്ഞോയെ അത്‌ലറ്റിക്കോ പരാനെന്‍സിനും കൊടുത്ത സിറ്റി പകരം ടീമിലെത്തിച്ചത് എര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ അല്‍വാരസ്, കാല്‍വിന്‍ ഫിലിപ്‌സ് എന്നിവരെയാണ് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha