ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് റെക്കോഡുകള്‍ കൂടി സ്വന്തം പേരിലാക്കി പി.എസ്.ജി സൂപ്പര്‍താരം ലയണല്‍ മെസ്സി

ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് റെക്കോഡുകള്‍ കൂടി സ്വന്തം പേരിലാക്കി പി.എസ്.ജി സൂപ്പര്‍താരം ലയണല്‍ മെസ്സി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും റയല്‍ മാഡ്രിഡ് സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയെയുമാണ് അര്‍ജന്റീനക്കാരന്‍ മറികടന്നത്.
മക്കാബി ഹൈഫക്കെതിരെ പി.എസ്.ജി ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ച കളിയില്‍ ആദ്യ ഗോള്‍ മെസ്സിയുടെ വകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ഇതോടെ മെസ്സി സ്വന്തം പേരിലാക്കിയത്.
39 വ്യത്യസ്ത ക്ലബുകള്‍ക്കെതിരെയാണ് ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ താരം വലകുലുക്കിയത്. ഇതുവരെ 38 ഗോള്‍ നേടി റൊണാള്‍ഡോക്കൊപ്പമായിരുന്നു മെസ്സിയുടെ സ്ഥാനം. 2005-06 സീസണ്‍ മുതല്‍ തുടര്‍ച്ചയായ 18 സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായും മെസ്സി മാറി. 17 സീസണുകളില്‍ ഗോളടിച്ച റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സേമയെയാണ് മറികടന്നത്.
"
https://www.facebook.com/Malayalivartha
























