ഒന്ന് പോരല്ലോ പിള്ളാരെ മെസ്സി ഇറങ്ങി; ഭൂം.. ഭൂം.. രണ്ടു മിസൈലുകള്‍ നെഞ്ചു തകര്‍ന്ന് ജമേക്ക അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

യൂറോപ്പില്‍ നേഷന്‍സ് ലീഗ് ക്ലൈമാക്‌സിലേയ്ക്ക് നീളുമ്പോള്‍. മറു ഭാഗത്ത് ലാറ്റിനമേരിക്കന്‍ ടീമുകളുടെ സൗഹൃത മത്സരങ്ങള്‍ക്കും ചുടു കൂടുകയാണ്. ഇന്നത്തെ ബ്രസീല്‍ ടൂണീഷ്യ മത്സരവും അര്‍ജന്റീന ജമേക്ക മത്സരവും ഗോളുകളാല്‍ സമ്പൂഷ്ടമായിരുന്നു. ബ്രസീല്‍ ടൂണീഷ്യ മത്സരത്തില്‍ ആറ് ഗോളുകളാണ് പിറന്നത.് ബ്രസീല്‍ 5 ടുണീഷ്യ 1. ബ്രസീലിനു വേണ്ടി സുല്‍ത്താന്‍ ഒരു ഗോള്‍ നേടിയപ്പോള്‍ റാഫീന്യ രണ്ടും. റിച്ചല്‍സണ്‍ ഒന്നും പെഡ്രൊ ഒരു ഗോളും നേടി. വളരെ ആവേശകരമായ ഒരു മത്സരം തന്നെയായിരുന്നു അത്.
മറുഭാഗത്ത് മെസ്സി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ഹാഫ് ടൈം വരെ ജമേക്കയ്‌ക്കെതിരെ ഒരു ഗോളേ നേടാനായുള്ളൂ. ഹാഫ് ടൈമിന് ശേഷം ഇറങ്ങിയ മെസ്സി കളി ആവേശത്തെ തന്നെ മാറ്റി മറിച്ചു. മെസ്സി അര്‍ജന്റീനയ്ക്ക് എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് തെളിയിക്കുന്നൊരു മത്സരം കൂടിയായിരുന്നു ഇന്നത്തേത്. രണ്ടു മിസൈലുകളാണ് ജമേക്കയുടെ നെഞ്ചില്‍ ഇന്ന് മെസ്സി തൊടുത്തത്. അതില്‍ ഒന്ന് ഫ്രീക്കിക്കിലൂടെയായിരുന്നു. അങ്ങനെ കുറച്ചുനാളായി മെസ്സിയ്ക്കുണ്ടായിരുന്ന ഫ്രീക്കിക്ക് ഗോള്‍ ക്ഷാമത്തിനും അവസാനമായി.
ഹോണ്ടുറാസിനെതിരെ ഇറങ്ങിയ ടീമില്‍ നിന്നും വലിയ മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ സ്‌കെലോണി ഇന്ന് ജമൈക്കയ്‌ക്കെതിരെ അര്ജന്റീന ടീമിനെ അണിനിരത്തിയത്. ലക്‌സിസ് മാക് അലിസ്റ്ററും ഗൈഡോ റോഡ്രിഗസും ഡി മരിയയും ജൂലിയന്‍ അല്‍വാരസും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍. ലയണല്‍ മെസ്സി ഡി പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു.
റെഡ് ബുള്‍ അരീനയില്‍ 13 ആം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിന്റെ ക്ലോസ് റേഞ്ച് ഗോളില്‍ അര്ജന്റീന മുന്നിലെത്തി. ാറ്റൂരോ മാര്‍ട്ടിനെസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. 19 ആം മിനുട്ടില്‍ ലീഡുയര്‍ത്താനുള്ള അവസരം അര്‍ജന്റീനക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയില്‍ മികച്ച രീതിയില്‍ തന്നെയാണ് അര്ജന്റീന തുടങ്ങിയത്. 52 ആം മിനുട്ടില്‍ ലാറ്റൂരോ മാര്‍ട്ടിനെസിന്റെ മികച്ചൊരു ഷോട്ട് ഇഞ്ചുകളുടെ വ്യത്യസത്തിലാണ് പുറത്തേക്ക് പോയത്.
55 ആം മിനുറ്റില്‍ ലയണല്‍ മെസ്സിയെ പരിശീലകന്‍ കളത്തിലിറക്കി. 67 ആം മിനുട്ടില്‍ ലയണല്‍ മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് ജമൈക്കന്‍ ഗോള്‍കീപ്പര്‍ രക്ഷപെടുത്തി.85 ആം മിനുട്ടില്‍ ബൊക്ടിനു പുറത്ത് നിന്നുള്ള മികച്ചൊരു ഇടം കാല്‍ ഷോട്ടിലൂടെ മെസ്സി അര്‍ജന്റീനയുടെ ലീഡുയര്‍ത്തി.
55 ആം മിനുറ്റില്‍ ലയണല്‍ മെസ്സിയെ പരിശീലകന്‍ കളത്തിലിറക്കി. 67 ആം മിനുട്ടില്‍ ലയണല്‍ മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് ജമൈക്കന്‍ ഗോള്‍കീപ്പര്‍ രക്ഷപെടുത്തി. 85 ആം മിനുട്ടില്‍ ബൊക്ടിനു പുറത്ത് നിന്നുള്ള മികച്ചൊരു ഇടം കാല്‍ ഷോട്ടിലൂടെ മെസ്സി അര്‍ജന്റീനയുടെ ലീഡുയര്‍ത്തി. 88 ആം മിനുട്ടില്‍ മെസ്സിയെ ഫൗള്‍ ചെയ്തതിനു ലഭ്ച്ച ഫ്രീകിക്കില്‍ നിന്നും മിശിഹാ അടുത്ത ഗോളും നേടി. അര്‍ജന്റീനയ്ക്ക് വേണ്ടി നേടുന്ന 90 മത്തെ ഗോളായിരുന്നു ഇത്. ഡി ഏരിയയുടെ തൊട്ടു മുന്നില്‍ നിന്ന് എടുത്ത ഒരു തകര്‍പ്പന്‍ ഫ്രീക്കിക്ക് ഗ്രൈൗണ്ടിനോട് ചേര്‍ന്ന് പോസ്റ്റിന്റെ വലത് മൂലയിലേയ്ക്ക് ജമേക്കന്‍ കീപ്പര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചുവെങ്കിലും അതിനു മുമ്പു തന്നെ മിശിഹായുടെ മിന്നല്‍ പിണര്‍ ജമേക്കന്‍ ഗോള്‍ വല തകര്‍ത്തിരുന്നു. എന്തായാലും അഞ്ച് മണിയ്ക്ക് എഴുനേറ്റിരുന്ന് കളി കണ്ട അര്‍ജന്റീന ആരാധകര്‍ക്ക് ഒരു മികച്ച ഫുഡ്‌ബോള്‍ വിരുന്ന് തന്നെയാണ് മെസ്സി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരുക്കിയത്.
മറു ഭാഗത്ത് നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്ലിനെ പരാജയപ്പെടുത്തി സ്‌പെയ്ന്‍ സെമി ഉറപ്പിച്ചു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച പോര്‍ച്ചുഗലിന് പക്ഷേ ഗോള്‍ നേടാനായില്ല. ക്രിസ്റ്റിയാനോയ്ക്ക് ലഭിച്ച അവസാനത്തെ അവസരവും പ്രതീക്ഷ നല്‍കിയെങ്കിലും സ്പാനിഷ് ഗോള്‍ കീപ്പര്‍ വിദഗ്ദമായി ആ ബോള്‍ സേവ് ചെയ്തത് സ്‌പെയിന്‍ ആരാധകര്‍ക്ക് ആശ്വാസമായി. അവസാന മിനുട്ടില്‍ തന്നെയാണ് സ്‌പെയ്‌നും ഗോള്‍ നേടിയത്. ഏക പക്ഷീയമായ ആ ഒരു ഗോളിലായിരുന്നു സ്‌പെയ്ന്‍ സെമിയ്ക്കുള്ള ടിക്കറ്റ് എടുത്തത്. ഈ മത്സരം സമനിലയായിരുന്നു എങ്കില്‍ കൂടി പോര്‍ച്ചുഗലിനായിരുന്നു സെമി സാധ്യത. എന്നാല്‍ പ്രതീക്ഷകളെ എല്ലാം തല്ലിക്കെടുത്തി 88ാം മിനുട്ടില്‍ അല്‍വാരോ മോറാട്ടോ പോര്‍ച്ചുഗല്ലിന്റെ വല കുലുക്കി.
https://www.facebook.com/Malayalivartha