രാജ്യാന്തര ഫുട്ബോളില്‍ തോല്‍വിയറിയാതെ കുതിച്ച് അര്‍ജന്റീന സംഘം.... പകരമിറങ്ങിയ മെസ്സി നേടിയത് ഇരട്ട ഗോളുകള്‍

രാജ്യാന്തര ഫുട്ബോളില്‍ തോല്‍വിയറിയാതെ കുതിച്ച് അര്‍ജന്റീന സംഘം.... പകരമിറങ്ങിയ മെസ്സി നേടിയത് ഇരട്ട ഗോളുകള്‍. ബുധനാഴ്ച ജമൈക്കയ്ക്കെതിരായ സൗഹൃദ മത്സരത്തിലും വിജയം കണ്ട മെസ്സിയും സംഘവും തോല്‍വി അറിയാതെ 35 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്.
എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വ്ിജയം. 56-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസിന് പകരമിറങ്ങിയ മെസ്സി നേടിയ ഇരട്ട ഗോളുകളുമായി തിളങ്ങി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസ്സി ഇരട്ട ഗോളുകള്‍ നേടുന്നത്. കളിയുടെ 13-ാം മിനിറ്റില്‍ തന്നെ ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന മുന്നിലെത്തി. മികച്ച ഒരു നീക്കത്തിലൂടെ അല്‍വാരസിന് പന്ത് പാസ് ചെയ്ത ലൗറ്റാരോ മാര്‍ട്ടിനസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.
ഗോള്‍ വീണതോടെ ജമൈക്ക പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതിനിടെ 56-ാം മിനിറ്റില്‍ കോച്ച് മാര്‍ട്ടിനസിനെ പിന്‍വലിച്ച് മെസ്സിയെ കളത്തിലിറക്കി. 86-ാം മിനിറ്റില്‍ ടീമിന്റെ ലീഡുയര്‍ത്തിയ മെസ്സി 89-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
86-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ള ഒരു ഷോട്ടിലായിരുന്നു മെസ്സിയുടെ ഗോള്‍. 89-ാം മിനിറ്റിലെ ഗോള്‍ ഫ്രീ കിക്കിലൂടെയായിരുന്നു. 164-ാം അന്താരാഷ്ട്ര മത്സരത്തില്‍ മെസ്സിയുടെ 90-ാം ഗോളായിരുന്നു ഇത്. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും മെസ്സിക്ക് സ്വന്തമായി.
https://www.facebook.com/Malayalivartha