ISL8ാം സീസണില്‍ ചരിത്രം കുറിക്കാന്‍ കൊച്ചി സ്‌റ്റേഡിയം നമ്മള്‍ വിചാരിച്ചാല്‍ നടക്കും ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കും

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന് ഇത്തവണ കിക്കോഫാകുമ്പോള്‍ ഏറ്റവുംവലിയ ആകര്‍ഷണം കാണികളുടെ സാന്നിധ്യമാണ്. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുസീസണുകളില്‍ ഗാലറിയില്‍ കാണികളുണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ തിരിച്ചുവരവ് എട്ടാംസീസണിനെ മനോഹരമാക്കും.
ആറുസീസണുകളിലായി ഏതാണ്ട് 85 ലക്ഷം പേരാണ് സ്റ്റേഡിയത്തിലെത്തി ഐ.എസ്.എല്‍. കണ്ടത്. ഇതില്‍ കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ 17.81 ലക്ഷം പേര്‍ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കാണാനെത്തി. 2015 സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ്.സി.യും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കളിച്ചപ്പോള്‍ 68,340 പേരാണ് കാണാനെത്തിയത്. ഇതാണ് ലീഗിലെ ഏറ്റവുംകൂടുതല്‍പേര്‍ കണ്ട മത്സരം. ഇതേ സീസണില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി ഡൈനാമോസും കളിച്ചപ്പോള്‍ 62,087 പേര്‍ കളികണ്ടു. ഇത് ലീഗിലെ രണ്ടാമത്തെ റെക്കോഡും കൊച്ചിയില്‍ ഏറ്റവുംകൂടുതല്‍പേര്‍ കണ്ട മത്സരവുമാണ്.
ഗാലറിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഒക്ടോബര്‍ ഏഴിന് ഈസ്റ്റ് ബംഗാളുമായുള്ള ഉദ്ഘാടനമത്സരത്തിന്റെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുതീര്‍ന്നു.
2014ലെ ആദ്യസീസണില്‍ കൊച്ചിയില്‍ 3.92 ലക്ഷം പേരാണ് ബ്ലാസ്റ്റേഴ്‌സിന്റെ കളി കണ്ടത്. 2015ല്‍ 3.64 ലക്ഷം പേരും 2016ല്‍ 4.44 ലക്ഷം പേരും കളി കാണാനെത്തി. 2017'18 സീസണായപ്പോഴേക്കും സ്റ്റേഡിയത്തിന്റെ ശേഷി കുറച്ചു. ആ സീസണില്‍ 2.85 ലക്ഷം പേരും 2018'19 സീസണില്‍ 1.80 ലക്ഷം പേരും കളി കണ്ടു. 2019'20 സീസണില്‍ 1.57 ലക്ഷം പേരാണ് ബ്ലാസ്റ്റേഴ്‌സിന്റെ കളി കണ്ടത്. തുടര്‍ന്നുള്ള രണ്ടുസീസണുകളില്‍ കൊച്ചിയില്‍ കളി നടന്നില്ല.
https://www.facebook.com/Malayalivartha