ഐ.എസ്.എല്‍ ഒമ്പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം.... കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എല്‍ ഒമ്പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം.... കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്
ആദ്യ പകുതിയില്‍ കാര്യമായ നീക്കങ്ങളൊന്നും നടത്താതിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത് കൃത്യമായ ഗെയിം പ്ലാനോടെയായിട്ടായിരുന്നു. തുടര്‍ച്ചയായി ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖം ആക്രമിച്ച ബ്ലാസ്റ്റേഴ്സ് 71-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ മുന്നിലെത്തി.
ലൂണ ബോക്സിലേക്ക് ഓടിക്കയറുന്നത് കണ്ട് സ്വന്തം ഹാഫില്‍ നിന്ന് ഹര്‍മന്‍ജോത് ഖബ്ര നല്‍കിയ ലോങ് പാസാണ് ഗോളില്‍ കലാശിച്ചത്. പന്ത് കിടിലന്‍ ഫിനിഷിലൂടെ വലയിലെത്തിച്ച ലൂണ ആ ഗോള്‍ മരിച്ചുപോയ തന്റെ മകള്‍ക്കാണ് സമര്‍പ്പിച്ചത്.
അഡ്രിയാന്‍ ലൂണയുടെയും ഈ സീസണില്‍ ടീമിലെത്തിയ യുക്രൈന്‍ താരം ഇവാന്‍ കലിയുഷ്നിയുടെയും ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്.
ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ക്ക് കരുത്തേറുന്നതിനിടെ 79-ാം മിനിറ്റില്‍ കോച്ച്, ഇവാന്‍ കലിയുഷ്നിയെ കളത്തിലിറക്കുകയും 81-ാം മിനിറ്റില്‍ തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഇവാന്‍ കോച്ചിന്റെ വിശ്വാസം കാത്തു. ഇടതുഭാഗത്തു നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ഇവാന്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങളെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതിനിടെ 87-ാം മിനിറ്റില്‍ അലക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഇവാന്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ജയമുറപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha