ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഫുട്ബാള്‍ താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെ

ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഫുട്ബാള്‍ താരങ്ങളുടെ പട്ടികയില്‍ ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെ. ് 2022ലെ ഫോബ്സ് പട്ടികയിലാണ് എംബാപ്പെ ഒന്നാമനായത്.
2025 വരെ പി.എസ്.ജിയില്‍ തുടരുന്ന കരാറില്‍ ഒപ്പുവെച്ചതോടെ എംബാപ്പെ മെസ്സിയെ കടത്തിവെട്ടുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴാണ് റാങ്കിങ് പുറത്തുവന്നത്. നിരവധി പ്രീമിയര്‍ ലീഗ് കളിക്കാര്‍ പട്ടികയില്‍ ഇടം നേടി. ഒന്നാം സ്ഥാനത്തുള്ള എംബാപ്പെയുടെ കഴിഞ്ഞ 12 മാസത്തെ വരുമാനം 128 ദശലക്ഷം ഡോളറാണ്. ഇതില്‍ 18 ദശലക്ഷം പരസ്യ വരുമാനമാണുള്ളത്.
രണ്ടാം സ്ഥാനത്തുള്ള പി.എസ്.ജിയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ വരുമാനം 120 ദശലക്ഷം ഡോളറാണ്. ഇതില്‍ പകുതിയോളവും പരസ്യ വരുമാനമാണ്.
പട്ടികയിലെ മൂന്നാമനായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരുമാനം 100 ദശലക്ഷം ഡോളറാണ്. ഇതില്‍ 60 ദശലക്ഷവും പരസ്യ വരുമാനമാണ്. പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മറാണ് പട്ടികയില്‍ നാലാമത്. 87 ദശലക്ഷം ഡോളറാണ് വരുമാനമുള്ളത്.
"
https://www.facebook.com/Malayalivartha