ഫ്രഞ്ച് ലീഗ് വണ്ണില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജിക്ക് സമനില....

ഫ്രഞ്ച് ലീഗ് വണ്ണില്‍ കരുത്തരായ പി.എസ്.ജിക്ക് സമനില കുരുക്ക്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജിയെ റീംസാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മത്സരത്തിന്റെ 41ാം മിനിറ്റില്‍ പ്രതിരോധ താരം സെര്‍ജിയോ റാമോസ് റെഡ് കാര്‍ഡ് വാങ്ങി ഗ്രൗണ്ട് വിട്ടത് പി.എസ്.ജിക്ക് തിരിച്ചടിയായി.
ബ്രസീല്‍ താരം നെയ്മറിനെ സൈഡ് ബെഞ്ചിലിരുത്തി കിലിയന്‍ എംബാപ്പെയെ ആക്രമണ ദൗത്യം ഏല്‍പിച്ചാണ് പരിശീലകന്‍ ടീമിനെ കളത്തിലിറക്കിയത്. ആദ്യപകുതിയില്‍ പി.എസ്.ജിക്ക് മികച്ച ഗോള്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കഴിഞ്ഞദിവസം ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയോടും പി.എസ്.ജി സമനില വഴങ്ങിയിരുന്നു.
റഫറിയുമായി തര്‍ക്കിച്ചതിനാണ് റാമോസിന് റെഡ് കാര്‍ഡ് ലഭിച്ചത്. രണ്ടാം പകുതിയില്‍ നെയ്മറിനെ കളത്തിലിറക്കിയെങ്കിലും ടീമിന് ഗോള്‍ നേടാനായില്ല. പി.എസ്.ജി പത്തുപേരായി ചുരുങ്ങിയതോടെ റീംസും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഗോള്‍ അവസരങ്ങള്‍ മുതലെടുക്കാനായില്ല.
ലീഗില്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളും ജയിച്ചെത്തിയ പി.എസ്.ജിക്ക്, പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനത്തുള്ള റീംസുമായി സമനിലയില്‍ പിരിയേണ്ടി വന്നത് വിലപ്പെട്ട രണ്ടു പോയിന്റുകള്‍ നഷ്ടമാക്കി.
"
https://www.facebook.com/Malayalivartha