ഗോള്‍ നേട്ടവുമായി റൊണാള്‍ഡോ.... ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോളുകള്‍ തികച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഗോള്‍ നേട്ടവുമായി റൊണാള്‍ഡോ.. ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോളുകള്‍ തികച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എവര്‍ട്ടനെതിരെയാണ് റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം. മത്സരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചു.
എഴുന്നൂറ് ഗോള്‍ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് റൊണാള്‍ഡോ. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ആദ്യ ക്ലബ്ബ് ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തൊടുത്തുവിട്ട പന്ത് 700ാം തവണയും ഗോള്‍ വലയെ മറികടക്കുകയാണുണ്ടായത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ ഗോള്‍ നേടാനാകാതെ വിമര്‍ശനവുമായാണ് റൊണാള്‍ഡോ ഇക്കുറി കളത്തിലിറങ്ങിയത്.
എവര്‍ട്ടനെതിരെയുള്ള മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയാണ് റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. മത്സരത്തിന്റെ 44ാം മിനിട്ടില്‍ കസെമീറോയുടെ പാസില്‍ നിന്നും റൊണാള്‍ഡോ ഫിനിഷ് ചെയ്യുകയും ചെയ്തു. കരിയറിലെ 700 ഗോളുകളില്‍ 450 എണ്ണം റയല്‍ മാഡ്രിഡിന് വേണ്ടി ആയിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 144ഉം യുവന്റസിനായി 101 ഗോളുകളും നേടി. അഞ്ച് ഗോളുകള്‍ തന്റെ ആദ്യ ക്ലബ്ബായ സ്പോടിങ് ലിസ്ബണായും നേടി. എവര്‍ട്ടനെതിരായ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്.
" f
https://www.facebook.com/Malayalivartha