ക്ലബ്ബ് ഫുട്‌ബോളിൽ 700 ഗോളുകൾ തികച്ച് റെക്കോർഡ് നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഗോൾ നേട്ടം എവർട്ടനെതിരെ! 20 വർഷങ്ങൾക്ക് മുൻപ് തന്റെ ആദ്യ ക്ലബ്ബ് ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തൊടുത്തുവിട്ട പന്ത് 700ാം തവണയും ഗോൾ വലയെ മറികടന്നു

ക്ലബ്ബ് ഫുട്‌ബോളിൽ 700 ഗോളുകൾ തികച്ച് റെക്കോർഡ് നേട്ടവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എവർട്ടനെതിരെയാണ് റൊണാൾഡോയുടെ ഈ ഗോൾ നേട്ടം. മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിക്കുകയുണ്ടായി. എഴുന്നൂറ് ഗോൾ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് റൊണാൾഡോ.
അതേസമയം 20 വർഷങ്ങൾക്ക് മുൻപ് തന്റെ ആദ്യ ക്ലബ്ബ് ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തൊടുത്തുവിട്ട പന്ത് 700ാം തവണയും ഗോൾ വലയെ മറികടക്കുകയുണ്ടായി. തുടർച്ചയായ മത്സരങ്ങളിൽ തന്നെ ഗോൾ നേടാനാകാതെ വിമർശനവുമായാണ് റൊണാൾഡോ ഇക്കുറി കളത്തിലിറങ്ങിയിരുന്നത്. എവർട്ടനെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയാണ് റൊണാൾഡോ തന്റെ 700ാം ഗോൾ നേടിയത്. മത്സരത്തിന്റെ 44ാം മിനിട്ടിൽ കസെമീറോയുടെ പാസിൽ നിന്നും റൊണാൾഡോ ഫിനിഷ് ചെയ്യുകയുണ്ടായി.
അങ്ങനെ കരിയറിലെ തന്നെ 700 ഗോളുകളിൽ 450 എണ്ണം റയൽ മാഡ്രിഡിന് വേണ്ടി ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 144ഉം യുവന്റസിനായി 101 ഗോളുകളും നേടിയിരുന്നു. അഞ്ച് ഗോളുകൾ തന്റെ ആദ്യ ക്ലബ്ബായ സ്‌പോടിങ് ലിസ്ബണായും നേടിയിരുന്നു. എവർട്ടനെതിരായ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ മറ്റൊരു മത്സരത്തിൽ ആർസനൽ ലിവർപൂളിനെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആർസനൽ ലിവർപൂളിനെ തോൽപ്പിച്ചിരുന്നത്. 9 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ആർസനലാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമത്.
https://www.facebook.com/Malayalivartha