ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ചെല്‍സിയ്ക്ക് വിജയം...... യുവന്റസ് ഞെട്ടിക്കുന്ന തോല്‍വി... റയലിനും സിറ്റിയ്ക്കും സമനില......

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ചെല്‍സിയ്ക്ക് വിജയം...... യുവന്റസ് ഞെട്ടിക്കുന്ന തോല്‍വി... റയലിനും സിറ്റിയ്ക്കും സമനില......തുല്യശക്തികളുടെ പോരാട്ടത്തില്‍ നിലവിലെ ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായ എ.സി.മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്.
പത്തുപേരായി ചുരുങ്ങിയ മിലാനെതിരേ പെനാല്‍ട്ടിയിലൂടെ ജോര്‍ജീന്യോയും പിയറി എമെറിക് ഔബമയെങ്ങും ചെല്‍സിയ്ക്ക് വേണ്ടി വലകുലുക്കി.
18-ാം മിനിറ്റില്‍ ഫിക്കായോ ടൊമോറി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് മിലാന് തിരിച്ചടിയായത്. ഈ വിജയത്തോടെ ചെല്‍സി ഗ്രൂപ്പ് ഇ യില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഏഴുപോയന്റുമായി ഒന്നാമതെത്തി. മിലാന്‍ മൂന്നാമതാണ്. റയല്‍ മഡ്രിഡിനെ ഷക്തര്‍ ഡൊണെറ്റ്സ്‌കാണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഒരു ഘട്ടത്തില്‍ തോല്‍വി അഭിമുഖീകരിച്ച റയല്‍ സമനിലഗോള്‍ കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
46-ാം മിനിറ്റില്‍ ഒലെക്സാണ്ടര്‍ സുബ്കോവിലൂടെ ഷക്തറാണ് മുന്നിലെത്തിയത്. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ആന്റോണിയോ റൂഡിഗറിലൂടെ റയല്‍ സമനില ഗോള്‍ കണ്ടെത്തി. സമനില വഴങ്ങിയെങ്കിലും റയല്‍ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്. ഷക്തര്‍ മൂന്നാമതാണ്.ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ട് ഇല്ലാതെ കളിക്കാനിറങ്ങിയ മാഞ്ചെസ്റ്റര്‍ സിറ്റിയെ കോപ്പന്‍ഹാഗനാണ് സമനിലയില്‍ തളച്ചത്.
"
https://www.facebook.com/Malayalivartha