സൂപ്പര്‍ താരം മുഹമ്മദ് സലാഹും ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിഞ്ഞോയും നിറഞ്ഞാടിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

സൂപ്പര്‍ താരം മുഹമ്മദ് സലാഹും ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിഞ്ഞോയും നിറഞ്ഞാടിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം.
റേഞ്ചേഴ്‌സിനെ ഒന്നിനെതിരെ ഏഴ് ഗോളിനാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘം തകര്‍ത്തുവിട്ടത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ അതിവേഗ ഹാട്രിക്കാണ് സലാഹ് കുറിച്ചത്.
ആറ് മിനിറ്റും 12 സെക്കന്‍ഡും ആയപ്പോഴേക്കും റേഞ്ചേഴ്‌സിന്റെ വലയില്‍ മൂന്ന് ഗോളുകള്‍ താരം അടിച്ചുകൂട്ടിയിരുന്നു. സ്‌കോട്ട് ആര്‍ഫീല്‍ഡിലൂടെ 17ാം മിനിറ്റില്‍ ലീഡ് നേടിയ റേഞ്ചേഴ്‌സിനെ പിന്നെ കാത്തിരുന്നത് ഗോള്‍ മേളമായിരുന്നു.
ഫിര്‍മീഞ്ഞോയാണ് റെഡ്‌സിന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 24, 55 മിനിറ്റുകളില്‍ താരം എതിര്‍വല കുലുക്കി. ഡാര്‍വിന്‍ നൂനസ് 66ാം മിനിറ്റിലും ലക്ഷ്യം കണ്ടു. തുടര്‍ന്നായിരുന്നു സലാഹിന്റെ ഊഴം.
75, 80, 81 മിനിറ്റുകളില്‍ ഈജിപ്തുകാരന്‍ ഹാട്രിക് കുറിച്ചു. 87ാം മിനിറ്റില്‍ ഹാര്‍വി എലിയട്ട് കൂടി ലക്ഷ്യം കണ്ടതോടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
വിജയത്തോടെ നാല് കളികളില്‍ ഒമ്പത് പോയന്റോടെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്. 12 പോയന്റുമായി നാപോളിയാണ് ഒന്നാമത്.
"
https://www.facebook.com/Malayalivartha