ആരാധകര്‍ ആവേശത്തോടെ..... ആകാംക്ഷയോടെ ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് നാളെ കിക്കോഫ്... ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും

ആരാധകര്‍ ആവേശത്തോടെ..... ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് നാളെ കിക്കോഫ്. പോര്‍ച്ചുഗലിന് പിന്നാലെ ബ്രസീല്‍ ടീം കൂടി ഇന്ന് ദോഹയില്‍ എത്തിച്ചേരും. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തേക്കും . ഇരുപത്തിരണ്ടാമത്തെ ലോകകപ്പ് ഖത്തറിന്റെ മണ്ണിലാണ്. നാളെ വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.
ഏഷ്യ രണ്ടാംതവണയാണ് ആതിഥേയരാകുന്നത്. നാളെ രാത്രി ഇന്ത്യന്‍ സമയം ഒമ്പതരയ്ക്ക് അല്‍ ഖോര്‍ നഗരത്തിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. 32 ടീം, 64 കളി, 831 കളിക്കാര്‍. ഒടുവില്‍ ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പുതിയ ചാമ്പ്യനെ വരവേല്‍ക്കും.
ഫുട്ബോളിന്റെ ഈ മഹായുദ്ധം ലോകം കണ്ണുചിമ്മാതെ കണ്ടിരിക്കും. ഫുട്‌ബോളിന്റെ ആത്മാവിനെ ആവാഹിക്കാന്‍ തന്ത്രമന്ത്രിച്ചരടുകളുമായി മുപ്പത്തിരണ്ട് പോരാളിക്കൂട്ടങ്ങള്‍ സജ്ജമാകുന്നു.
ഫുട്ബോളിന്റെ തലവര മാറിയകാലത്താണ് ഖത്തര്‍ ആതിഥേയരാകുന്നത്. സുന്ദര കളിക്കൊപ്പം വിപണിയും പിടിമുറുക്കിയ കാലം. വേദി അനുവദിച്ച് 12 വര്‍ഷത്തിനുള്ളിലാണ് കൊച്ച് അറബ്രാജ്യം ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് സജ്ജമായത്.
പന്തനക്കത്തിനെ തൊട്ടു തലേന്നായ ഇന്ന് ബ്രസീലും പോര്‍ച്ചുഗലുമുള്‍പ്പെടെ നാല് ടീമുകള്‍ കൂടി ദോഹയിലെത്തുന്നു. കേമമായ ഉദ്ഘാടനച്ചടങ്ങുകളൊരുക്കി ഫിഫയും ഖത്തറും കിക്കോഫിനൊരുങ്ങുന്നു.
ചടങ്ങുകളില്‍ പങ്കെടുക്കാനായി രാഷ്ട്രനായകരും ഇതിഹാസങ്ങളും ദോഹയിലെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്.
" f
https://www.facebook.com/Malayalivartha