കാല്‍പ്പന്തിന്റെ ആരവം.... 22-ാമത് ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് ഖത്തറില്‍ തുടക്കം..... ആദ്യമത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ എക്വഡോറിനെ നേരിടും, ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30-ന് തുടങ്ങും, മത്സരം കാണാന്‍ നാട്ടിലെ പോലെ തന്നെ ഖത്തറിലും ആവേശത്തോടെ ആയിരക്കണക്കിന് മലയാളികള്‍

കാല്‍പ്പന്തിന്റെ ആരവം.... 22-ാമത് ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് ഖത്തറില്‍ തുടക്കം..... ആദ്യമത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ എക്വഡോറിനെ നേരിടും, ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30-ന് തുടങ്ങും. ഏറ്റവും ആവേശകരമായ കായികപ്പോരാട്ടത്തിന് ഖത്തര്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കാത്തിരിക്കുന്നു.
'ഒത്തൊരുമിച്ച് വരൂ' എന്ന് അര്‍ഥമുള്ള ഹയ്യാ എന്ന ഗാനത്തിന്റെ അലയൊലികള്‍ ഖത്തറില്‍ അലയടിക്കുന്നു. ഹയ്യാ ഹയ്യാ എന്നാണ് ഈ ടൂര്‍ണമെന്റിന്റെ തീം സോങ്.എട്ടു സ്റ്റേഡിയങ്ങളിലായി 32 ടീമുകള്‍ പങ്കെടുക്കുന്ന 64 മത്സരങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 18-ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോളിലെ പുതിയ രാജാക്കന്മാരുടെ കിരീടധാരണം. ശൈത്യകാലത്തു നടക്കുന്ന ആദ്യ ലോകകപ്പാണിത്.
ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ ബ്രസീലും അര്‍ജന്റീനയും ലാറ്റിനമേരിക്കയുടെ പ്രതിനിധികളായി ഖത്തറിലെത്തുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, ഹോളണ്ട്, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ വമ്പന്മാരും അണിനിരക്കുകയാണ്.
യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലി, കഴിഞ്ഞതവണത്തെ ആതിഥേയരായ റഷ്യ, ലാറ്റിനമേരിക്കന്‍ ശക്തികളായ ചിലി, കൊളംബിയ തുടങ്ങിയ ടീമുകള്‍ ഇത്തവണയില്ല.ശൈത്യകാലത്തു നടക്കുന്ന ആദ്യ ലോകകപ്പെന്ന വിശേഷണവുമായാണ് ഖത്തര്‍ ലോകകപ്പ് അരങ്ങേറുന്നത്.
ഓഫ് സൈഡ് കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ, വനിതാ റഫറിമാര്‍ തുടങ്ങിയ പുതുമകള്‍ ഈ ലോകകപ്പിനുണ്ട്. ലോകഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രസീലിന്റെ നെയ്മര്‍, പോളണ്ടിന്റെ ലെവന്‍ഡോവ്സ്‌കി തുടങ്ങിയവര്‍ക്ക് ഇത് അവസാന ലോകകപ്പായിരിക്കുമെന്നു കരുതുന്നു. അതുകൊണ്ടുതന്നെ വിജയത്തിനായി ഇവര്‍ അവസാനതുള്ളി വിയര്‍പ്പുമൊഴുക്കുമെന്നു കരുതാവുന്നതാണ്.
മലയാളികള്‍ക്ക് അവരുടെ നാട്ടില്‍ നടക്കുന്ന ലോകകപ്പുപോലെയാണിത്. മത്സരം കാണാന്‍ ആയിരക്കണക്കിനു മലയാളികള്‍ ഖത്തറിലെത്തിക്കഴിഞ്ഞിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























