ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ജുങ്‌കൂക്കിന്റെ ഗാനം; ഖത്തറിന്റെ സാംസ്കാരികതയും ഫിഫ ലോകകപ്പിന്റെ ചരിത്രവും ഉൾക്കൊള്ളിച്ച് വ്യത്യസ്തമായ പരിപാടികൾ; ഗായിക നോറ ഫത്തേഹി, ലെബനീസ് മിറിയം ഫറേസ് എന്നിവരുടെ ഗാനം; ഫുട്ബോൾ ആവേശത്തിൽ മുങ്ങി ഖത്തർ; കാത്തിരിപ്പുകൾക്ക് വിരാമം; ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ദോഹയിൽ തുടക്കം

കാത്തിരിപ്പുകൾക്ക് വിരാമം... പന്തുരുളുന്നു.... ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകൾ ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടങ്ങിയിരിക്കുകയാണ്. വൈകിട്ട് എട്ടു മണിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്. ഖത്തറിന്റെ സാംസ്കാരികതയും ഫിഫ ലോകകപ്പിന്റെ ചരിത്രവും ഉൾക്കൊള്ളിച്ച് വ്യത്യസ്തമായ പരിപാടികളും സജ്ജമാക്കിയിരിക്കുകയാണ്. കിടിലൻ പരിപാടികളാണ് ഉത്ഘാടനത്തിനോട് അനുബന്ധിച്ച് സജ്ജമാക്കിയിരിക്കുന്നത്.
അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനാണ് ഉദ്ഘാടനച്ചടങ്ങിലെ പ്രധാന അതിഥി. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ജുങ്‌കൂക്കിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ജുങ്‌കൂക്കിന്റെ ഡ്രീമേഴ്സ് എന്നു പേരിട്ട മ്യൂസിക് വിഡിയോ ഇന്നു രാവിലെ പുറത്തിറങ്ങി. ലൈവ് അവതരണം അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകൾ ഉദ്ഘാടന വേദിയിൽ ഉണ്ടായിരുന്നു.
കനേഡിയൻ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവർ ഉണ്ടായിരുന്നു. മുൻ ലോകകപ്പുകളിൽ വന്ന ഗാനങ്ങൾ ഒത്തൊരുമിച്ചു. മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും വേദിയിലുണ്ടായിരുന്നു. ഖത്തറെന്ന കൊച്ചുരാജ്യം ഫുട്ബോൾ ആവേശത്തിൽ മുങ്ങാൻ പോകുകയാണ്. ഇന്നു രാത്രി 9.30ന് അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആതിഥേയരും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനു തുടക്കമാകും.
https://www.facebook.com/Malayalivartha