ഖത്തറിലേക്ക് കണ്ണുനട്ട് ഫുട്ബോൾ പ്രേമികൾ... ആവേശം വാനോളം ഉയർന്നു... ആദ്യ മത്സരം തുടങ്ങി... ലോകകപ്പിന്റെ കിക്കോഫ്

കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കത്തെ വരവേറ്റ് ഖത്തര്‍. വർണാഭമായ ചടങ്ങോടെ ഖത്തർ കാൽപന്ത് ലോകകപ്പ് 2022ന്റെ ഉദ്‌ഘാടന ചടങ്ങിന് തുടക്കമായി. അക്ഷരാർത്ഥത്തിൽ ആർത്തിരമ്പുന്ന ജനക്കൂട്ടത്തിന് മുന്നിലാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇനിയുള്ള 29 ദിവസങ്ങള്‍ ലോകം മുഴുവന്‍ ഖത്തറിലേക്ക് ചുരുങ്ങും.
ഇന്ത്യൻ സമയം വൈകിട്ട് ഏഴോടെ ആരംഭിച്ച ചടങ്ങിൽ ഖത്തറിന്റെ സംസ്‌കാരത്തെ സംബന്ധിക്കുന്നതും ശേഷം ഫുട്‌ബാൾ ചരിത്രം കുറിക്കുന്നതുമായ പ്രദർശനം നടന്നു. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങിലെത്തിയത്.
ലോകപ്രശസ്‌ത ബാന്റായ ബിടിഎസിന്റെ അംഗമായ ജംഗ് കുക്ക്' ഡ്രീമേഴ്‌സ്' എന്ന അവരുടെ ലോകകപ്പ് സ്‌പെഷൽ ആൽബത്തിന്റെ ലൈവ് അവതരണം നടത്തി. ജംഗ് കുക്കിന്റെ ഡ്രീമേഴ്സ് എന്നു പേരിട്ട മ്യൂസിക് വിഡിയോ ഇന്നു രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണം അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്നു.
ഖത്തറി ഗായകനായ ഫഹദ് അൽ കുബൈസിയുടെ പരിപാടിയും നടന്നു. ആരാധകരെ അക്ഷരാർത്ഥത്തിൽ ആവേശലഹരിയിലാക്കിയാണ് ഉദ്‌ഘാടന ചടങ്ങ് നടന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറി. കനേഡിയൻ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും അറുപതിനായിരത്തിലധികം വരുന്ന കാണികൾക്കു മുന്നിൽ സംഗീത വിസ്മയം തീർത്തു.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇപ്പോൾ ഇക്വഡോറിനെ നേരിടും. നാളെ വൈകിട്ട് 6.30ന് യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും സെനഗലും തമ്മില്‍ ഏറ്റുമുട്ടും. 9.30ന് നടക്കുന്ന മത്സരത്തില്‍ സെനഗലും ഹോളണ്ടുമാണ് മത്സരിക്കുക. രാത്രി 12.30ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ യു.എസ്.എ, വെയില്‍സിനെ നേരിടും.
ഖത്തര്‍ ഈ സ്വപ്നം അത്ഭുതമാക്കിമാറ്റി ലോകത്തെ കാണിച്ചുകൊടുക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു. അതിന്റെ ശുഭകരമായ പര്യവസാനത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം മുഴുവന്‍. ഏറെ വിവാദങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ഖത്തര്‍ എന്ന കൊച്ച് അറേബ്യന്‍ രാജ്യം ലോകകപ്പ് ഫുട്‌ബോളിനായി സര്‍വസജ്ജമായിട്ടുള്ളത്.
https://www.facebook.com/Malayalivartha
























