സൗദിക്ക് മുന്നിൽ അടിപതറി മെസ്സിപ്പട... ലോകം ഞെട്ടി! ലോകകപ്പിൽ വമ്പൻ അട്ടിമറി

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അട്ടിമറി. വമ്പൻമാരായ അർജന്റീനയെ പരാജയപ്പെടുത്തി സൗദി അറേബ്യ (2-1 ) വിജയം നേടി. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ മുന്നിൽ എത്തിയ അർജന്റീനയ്‌ക്കെതിരെ സൗദി രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിട്ടിനിടെ രണ്ടു ഗോൾ തിരിച്ചു. സൗദി അറേബ്യക്കെതിരെ തോല്‍വി വഴങ്ങിയതോടെ അവസാനിക്കുന്നത് 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള അര്‍ജന്‍റീനയുടെ അപ്രമാദിത്തമാണ്.
മറുപടിയായി അർജന്റീനയ്ക്ക് ഒരു ഗോൾ പോലും നേടാനാകാതെ പ്രതിരോധിച്ച് സൗദി വിജയം നേടുകയായിരുന്നു. അർജന്റീനയുടെ വിജയത്തിനായി കാത്തിരുന്ന ആരാധക ലക്ഷങ്ങളെ ഇത് കണ്ണീരിലാഴ്ത്തി. 2109ലെ കോപ അമേരിക്ക സെമിയില്‍ തോറ്റശേഷം അര്‍ജന്‍റീന ഒരു മത്സരം തോല്‍ക്കുന്നത് ഇന്നാണ്. എന്നാല്‍ ആ തോല്‍വി ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി
സാല അൽ ഷെഹ്, സാലെം അൽ ഡവ്സാരി എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനയുടെ മൂന്നു ഗോളുകളും ഓഫ്സെെഡ് കെണിയിൽ കുരുക്കിയ സൗദി രണ്ടാം പകുതിയിൽ ലീഡ് സ്വന്തമാക്കുകയായിരുന്നു. സൗദിക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് കളിച്ച 36 മത്സരങ്ങളില്‍ 25 വിജയങ്ങളും 11 സമനിലകളുമാണ് സ്കൊലാണിയുടെ ടീം നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു അര്‍ജന്‍റീന ലോകകപ്പിനെത്തിയത്.
രണ്ടാം പകുതിയില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത സൗദി വീറോടെ പൊരുതുന്നതാണ് കണ്ടത്. 48-ാം മിനിറ്റില്‍ സലേഹ് അല്‍ഷേരിയിലൂടെ സൗദി സമനില പിടിച്ചപ്പോഴും അര്‍ജന്‍റീന ആരാധകര്‍ വരാനിരിക്കുന്ന ദുരന്തം മുന്‍കൂട്ടി കണ്ടില്ല. എന്നാല്‍ അഞ്ച് മിനിറ്റിനുശേഷം സലേം അല്‍ദ്വാസാരി അര്‍ജന്‍റീനയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് രണ്ടാം ഗോള്‍ നേടിയപ്പോള്‍ അര്‍ജന്‍റീന ഞെട്ടി.
53-ാം മിനിറ്റിലായിരുന്നു സൗദിയുടെ രണ്ടാം ഗോള്‍ പിറന്നത്. പിന്നീട് പകുതി സമയം കളി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഗോള്‍ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് കുറിയ പാസുകളുമായി മുന്നേറാന്‍ ശ്രമിച്ച അര്‍ജന്‍റീന താരങ്ങളെ ശാരീരികമായും തന്ത്രപരമായും നേരിട്ട് സൗദി ഒടുവില്‍ ചരിത്രജയവുമായി ഗ്രൗണ്ട് വിട്ടു.
https://www.facebook.com/Malayalivartha