ഒളിമ്പിക്‌സില്‍ ഫ്രാന്‍സിനെ 5-3ന് തകര്‍ത്ത് സ്‌പെയിനിന് വിജയം

ഒളിമ്പിക്‌സില്‍ ഫ്രാന്‍സിനെ 5-3ന് തകര്‍ത്ത് സ്‌പെയിനിന് വിജയം. നിശ്ചിത സമയത്ത് 3-3ന് അവസാനിച്ച മത്സരത്തില്‍ അധികസമയത്താണ് മറ്റു ഗോളുകള്‍ പിറന്നത്.
1992 ബാഴ്‌സലോണ ഒളിമ്പിക്‌സിന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ഒളിമ്പിക് സ്വര്‍ണം നേടുന്നത്. വാശിയേറിയ ഫൈനലില്‍ ഫ്രാന്‍സാണ് ആദ്യം സ്‌കോറിങ് ആരംഭിച്ചത്. സ്പാനിഷ് ഗോള്‍കീപ്പര്‍ ടെനസിന്റെ പിഴവില്‍ ഫ്രാന്‍സിന്റെ മില്ലോട്ട് വല കുലുക്കി. എന്നാല്‍, മിനിറ്റുകള്‍ക്ക് ശേഷം സ്‌പെയിനിന്റെ മറുപടി ഗോളെത്തി. ഉജ്ജ്വല ഫോമില്‍ പന്തുതട്ടുന്ന ഫെര്‍മിന്‍ ലോപ്പസ് സമനില പിടിക്കുകയായിരുന്നു. സ്‌കോര്‍: 1-1.
അധികം വൈകാതെ സ്‌പെയിന്‍ രണ്ടാം ഗോളും കരസ്ഥമാക്കി. ആക്രമണത്തിനൊടുവില്‍ ആബേല്‍ റൂയിസിന്റെ ഷോട്ടില്‍ റീബൗണ്ടായി വന്ന പന്ത് ലോപ്പസ് വലയിലേക്ക് തൊടുത്തുവിട്ടു. 28ാം മിനുറ്റില്‍ ബയേനയുടെ ഉഗ്രന്‍ ഫ്രീകിക്കിലൂടെയായിരുന്നു മൂന്നാം ഗോള്‍. ഇടവേളക്ക് ശേഷം ഫ്രാന്‍സ് ആക്രമണം ശക്തമാക്കുകയായിരുന്നു.
ഫിനിഷിങ്ങിലെ പോരായ്മകളും സ്‌പെയിന്‍ ഗോള്‍കീപ്പറുടെ തകര്‍പ്പന്‍ സേവുകളുമാണ് ഗോളിന് തടസ്സമായത്. ഒടുവില്‍ മത്സരത്തിന്റെ 78ാം മിനുറ്റില്‍ മൈക്കല്‍ ഒലിസെ ബോക്‌സിന് പുറത്തുനിന്ന് തൊടുന്ന കിക്ക് അക്ലൗഷെയുടെ കാലില്‍ തട്ടി സ്പാനിഷ് വലയിലേക്ക്. സ്‌കോര്‍: 3-2. വീണ്ടും ആക്രമിച്ചു കളിച്ച ഫ്രാന്‍സ് മത്സരം അവസാനിക്കാനിരിക്കെയാണ് സമനില പിടിച്ചത്.
കോര്‍ണര്‍ കിക്കിനിടെ ഫ്രഞ്ച് താരം കലിമുആന്‍ഡോയെ വീഴ്ത്തിയതിന് വാറിലൂടെ ലഭിച്ച പെനല്‍റ്റി മറ്റേറ്റ വലയിലെത്തിക്കുകയായിരുന്നു.
അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ കമല്ലോ പെരസിന്റെ ഇരട്ട ഗോളുകളാണ് സ്‌പെയിനിന് വിജയം സമ്മാനിച്ചത്.
"
https://www.facebook.com/Malayalivartha