വിംബിള്‍ഡണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്

വിംബിള്‍ഡണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന്. ഫൈനലിലെ ഇഞ്ചോടിഞ്ച് റോജര്‍ ഫെഡററെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 76,16, 76, 46, 1312. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ഫെഡററും കിരീടത്തില്‍ കുറഞ്ഞൊന്നില്ലെന്ന തീരുമാനവുമായി ജോക്കോവിച്ചും നിറഞ്ഞാടിയപ്പോള്‍ വിംബിള്‍ഡണ്‍ സിംഗിള്‍സിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലിനലാണ് ലണ്ടനിലെ സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. 4 മണിക്കൂര്‍ 57 മിനുട്ടായിരുന്നു കലാശപ്പോരിന്റെ ദൈര്‍ഘ്യം.
കരിയറിലെ പതിനാറാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. വിംബിള്‍ഡണില്‍ ആകെ അഞ്ച് തവണ കിരീടമണിഞ്ഞ ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടവുമാണിത്.
https://www.facebook.com/Malayalivartha