ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ മെഡല്‍ ഉറപ്പാക്കി ലവ്ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലില്‍
ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ മെഡല്‍ ഉറപ്പാക്കി ലവ്ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലില്‍. തായ്ലന്‍ഡിന്റെ ബൈസണ്‍ മനീകോണിനെ കീഴടക്കിയാണ് വനിതകളുടെ 75 കി.ഗ്രാം വിഭാഗത്തില്‍ ലവ്ലിന മെഡലുറപ്പിച്ചത്. ഇതോടൊപ്പം പാരിസ് ഒളിമ്പിക്സിനും താരം യോഗ്യത നേടി.
വനിതകളുടെ 54 കി.ഗ്രാം വിഭാഗത്തില്‍ പ്രീതി പവാര്‍ വെങ്കലം നേടി. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ചാങ് യുവാനോട് പരാജയപ്പെട്ടതോടെ പ്രീതിയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു.
അതേസമയം 10-ാം ദിനമായ ചൊവ്വാഴ്ച പുരുഷന്‍മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍സിലാണ് ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. അര്‍ജുന്‍ സിങ് - സുനില്‍ സിങ് സലാം സഖ്യം വെങ്കലം നേടി. 3.53.329 മിനിറ്റിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ഫിനിഷ്.അമ്പെയ്ത്തില്‍ ഇന്ത്യ മൂന്ന് മെഡലുകള്‍ ഉറപ്പിച്ചു.
"
https://www.facebook.com/Malayalivartha