പ്രതീക്ഷകള്‍ക്കൊടുവില്‍.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര

ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലെ സുഹൈം ബിന്‍ അഹമ്മദ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി പൂര്‍ത്തിയായ മത്സരത്തില്‍ 88.36 മീറ്റര്‍ ദൂരത്തിലെറിഞ്ഞാണ് നീരജ് രണ്ടാമതെത്തിയത്. അവസാന ശ്രമത്തിലായിരുന്നു നീരജ് മികച്ച പ്രകടനം കാഴ്ചവച്ചത്.
നേരിയ വ്യത്യാസത്തിലാണ് നീരജിന് ഒന്നാം സ്ഥാനം നഷ്ടമായത്. ഡയമണ്ട് ലീഗിലെ നിലവിലെ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെച്ച് 88.38 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാമതെത്തി.
ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് 86.62 മീറ്ററോടെ മൂന്നാമതുമെത്തി. അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍ ജെന 76.31 മീറ്റര്‍ ദൂരമാണെറിഞ്ഞത്.
പാരീസ് ഒളിമ്പിക്‌സ് അടുത്തിരിക്കെ നടക്കുന്ന മത്സരമെന്നതിനാല്‍ താരങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ഡയമണ്ട് ലീഗിനായി തയ്യാറെടുത്തത്.
നീരജിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 84.93 മീറ്റര്‍ ദൂരമെറിയാന്‍ സാധിച്ചു. മൂന്നാം ശ്രമത്തില്‍ 86.24 മീറ്ററും നാലാം ശ്രമത്തില്‍ 86.18 മീറ്ററുമെത്തി. അവസാന ശ്രമത്തില്‍ 88.36 മീറ്റര്‍ നേടിക്കൊണ്ട് നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തി.
https://www.facebook.com/Malayalivartha