Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

10 FEBRUARY 2026 11:41 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി 18ന് വിധി പറയും. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ കോടതിയില്‍ എസ്ടഐടി ചൂണ്ടിക്കാട്ടി. തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപമുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.കഴിഞ്ഞ ദിവസം പ്രതിഭാഗം വാദം പൂര്‍ത്തിയായിരുന്നു. ആചാരപരമായ കാര്യങ്ങളില്‍ അല്ലാതെ അഡ്മിനിസ്‌ട്രേഷന്‍ കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാനാകില്ലെന്നാണ് പ്രതിഭാഗം വാദം. വൈക്കം ക്ഷേത്രത്തിലെ ഉള്‍പ്പെടെ കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വാദം.ഇരു കേസുകളിലും തന്ത്രി സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട കോടതി 18ന് വിധി പറയും.

കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. കുന്നത്തുകളത്തില്‍ ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപനത്തില്‍ വന്‍ നിക്ഷേപം ഉള്ളതായി കണ്ടെത്തി. ഭാര്യയുടെ പേരില്‍ 62 ലക്ഷവും തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെയും നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തി. 2004 മുതല്‍ പോറ്റിയുമായി ബന്ധം ഉണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ചാണ് പോറ്റിയെ തന്ത്രി പരിചയപ്പെടുന്നതെന്നും കോടതിയെ അറിയിച്ചു.

202425 സാമ്പത്തിക വര്‍ഷം ഏഴ് ലക്ഷത്തിലധികം രൂപ തന്ത്രി കൈപ്പറ്റിയതായാണ് എസ്‌ഐടി കോടതിയെ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തന്ത്രി പൊതുസേവകന്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപം തന്ത്രിക്കും ഭാര്യക്കും ഉണ്ടെന്നും തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധം ദൃഡമെന്നും എസ്‌ഐടി അറിയിച്ചു. അടച്ചിട്ട കോടതിയിലായിരുന്നു പ്രോസീക്യൂഷന്‍ വാദം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (56 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends