അണ്ടര്‍ 19 വനിത ഏകദിനത്തില്‍ രാജസ്ഥാനെ 79 റണ്‍സിന് തോല്പിച്ച് കേരളം....

അണ്ടര്‍ 19 വനിത ഏകദിനത്തില്‍ രാജസ്ഥാനെ 79 റണ്‍സിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുക്കുകയും ചെയ്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 47.1 ഓവറില്‍ 185 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
മുന്‍ നിര ബാറ്റര്‍മാരുടെ മികച്ച പ്രകടനമാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍മാരായ ശ്രേയ പി സിജുവും ശ്രദ്ധ സുമേഷും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്കിയത്. മികച്ച റണ്‍റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇരുവരും ചേര്‍ന്ന് 96 റണ്‍സെടുത്തു. ശ്രദ്ധ 44 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ വിസ്മയയും 45 റണ്‍സുമായി മികച്ച പ്രകടനം കാഴ്ച വച്ചു.
ശ്രേയ പി സിജുവിന്റെ പ്രകടനമാണ് കേരളത്തിന്റെ സ്‌കോര്‍ 250 കടത്തിയത്. ഓപ്പണറായി ഇറങ്ങിയ ശ്രേയ 107 റണ്‍സുമായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി മൈന സിയോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ ഇന്നിങ്‌സില്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല.
" f
https://www.facebook.com/Malayalivartha