പണം ആവശ്യപ്പെട്ട് സഹോദരി ഭീഷണിപ്പെടുത്തുന്നു: അത്‌ലറ്റ് ദ്യുതി

കഴിഞ്ഞ ദിവസങ്ങളില്‍ സ്വവര്‍ഗ്ഗ പ്രണയം വെളിപ്പെടുത്തിയ ഇന്ത്യയുടെ അത്‌ലറ്റ് ദ്യുതി ചന്ദ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. പത്തൊന്‍പതുകാരിയുമായി അഞ്ച് വര്‍ഷമായി പ്രണയത്തിലാണ് എന്നായിരുന്നു ദ്യുതി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞത്.
25 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്റെ സഹോദരി നിരന്തരം ഭീഷണിപ്പെടുത്തുന്നെന്നും തന്നെ മര്‍ദ്ദിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ദ്യുതി തന്റെ സ്വവര്‍ഗ്ഗ പ്രണയം തുറന്ന് പറഞ്ഞത്. സഹോദരിയെ കൂടാതെ ദ്യുതിയുടെ അമ്മയും ഈ ബന്ധത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രണയമല്ല പണമാണ് പ്രശ്‌നമെന്ന് ദ്യുതി വെളിപ്പെടുത്തുന്നു. 100 മീറ്റര്‍ ദേശീയ മീറ്റില്‍ റെക്കോര്‍ഡിനുടമയാണ് ദ്യുതി.
" fhttps://www.facebook.com/Malayalivartha