മികച്ച ബാസ്ക്കറ്റ് ബോൾ താരങ്ങളിലൊരാളും ബ്രസീൽ ഇതിഹാസവുമായ ഓസ്‌കാര്‍ ഷ്മിഡ് അന്തരിച്ചു

മികച്ച ബാസ്ക്കറ്റ് ബോൾ താരങ്ങളിലൊരാളും ബ്രസീൽ ഇതിഹാസവുമായ ഓസ്‌കാര്‍ ഷ്മിഡ് അന്തരിച്ചു. 68 വയസായിരുന്നു. ബ്രസീല്‍ ജനതയുടെ പ്രിയപ്പെട്ട 'വിശുദ്ധ കൈ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ബാസ്‌ക്കറ്റ്‌ബോള്‍ ഹാള്‍ ഓഫ് ഫെയ്മര്‍ കൂടിയാണ് അദ്ദേഹം. അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ (എന്‍ബിഎ) പോരാട്ടങ്ങളില്‍ കളിക്കാതെ തന്നെ ലോകത്തെ ഏറ്റവും മികച്ച ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങളില്‍ ഒരാളായി പേരെടുത്ത താരമാണ് ഓസ്‌കാര്‍ ഷ്മിഡ്.
19 വര്‍ഷം ബ്രസീല്‍ ദേശീയ ടീമിനായി കളിച്ച അദ്ദേഹം ബാസ്‌ക്കറ്റ്‌ബോളിനു നല്‍കിയ സംഭാവന അതുല്യമാണ്. ലോകത്തെ ഏറ്റവും മികച്ച സ്‌കോറര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 1987ല്‍ പാന്‍ അമേരിക്കന്‍ ഗെയിംസ് ഫൈനലില്‍ അമേരിക്കക്കെതിരെ ബ്രസീല്‍ നേടിയ ചരിത്ര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഓസ്‌കാറാണ്. തുടര്‍ച്ചയായി അഞ്ച് ഒളിംപിക്‌സുകളിലും നാല് ലോകകപ്പുകളിലും അദ്ദേഹം ബ്രസീലിനായി കളത്തിലിറങ്ങി. ഈ രണ്ട് ടൂര്‍ണമെന്റുകളിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണ്. ഒളിംപിക് ചരിത്രത്തില്‍ 1,093 പോയിന്റുകളാണ് അദ്ദേഹം കളത്തില്‍ സ്വന്തമാക്കിയത്.
"
https://www.facebook.com/Malayalivartha


























