ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു

ടോക്യോയിൽ നടന്ന ഫൈനലിൽ മൂന്നാം റാങ്കുകാരിയായ അകെയ്ൻ യമഗുച്ചിയെ അട്ടിമറിച്ച് 11-ാം റാങ്കുകാരിയായ സിന്ധു കിരീടം സ്വന്തമാക്കി. ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു. ഇതോടെ സിന്ധുവിന്റെ ഒന്നര വർഷത്തെ കിരീട വരൾച്ചക്കും വിരാമമായിരിക്കുകയാണ്. ഏഴ് വർഷത്തിനുശേഷം സിന്ധു നേടുന്ന ആദ്യ സൂപ്പർ 750 സീരീസ് വിജയമെന്ന പ്രത്യേകതയും ഈ കിരീടത്തിനുണ്ട്. 31-കാരിയായ സിന്ധുവിന്റെ ഈ സീസണിലെ ആദ്യ കിരീടമാണിത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം 21-14ന് സ്വന്തമാക്കിയ സിന്ധു രണ്ടാം ഗെയിമിൽ 21-17-ന് വിജയിച്ചു. ഇതോടെ യമഗുച്ചിയുമായി ഏറ്റുമുട്ടിയ 30 മത്സരങ്ങളിൽ 16-ലും വിജയിക്കാനായി സിന്ധുവിന് സാധിച്ചു. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഏഴിലും യമഗുച്ചിയോട് പരാജയപ്പെട്ട സിന്ധു ഇത്തവണ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു.
സെമി ഫൈനലിൽ മുൻ ഒളിമ്പിക് ചാമ്പ്യൻ ചൈനയുടെ ചെൻ യുഫിയേയും സിന്ധു വിറപ്പിച്ചിട്ടുണ്ടായിരുന്നു. നാലാം റാങ്കുകാരിയായ ചെന്നിനെതിരെ സിന്ധു ലീഡെടുത്ത് നിൽക്കെ ചൈനീസ് താരം മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ആദ്യ ഗെയിം 21-19ന് ജയിച്ചിരുന്ന സിന്ധു രണ്ടാം ഗെയിമിൽ 15-10ന് മുന്നിലായിരുന്നു. ക്വാർട്ടറിൽ മുൻ ലോക ചാമ്പ്യൻ നൊസോമി ഒകുഹാര പിന്മാറിയതിനെ തുടർന്നാണ് സിന്ധു സെമിയിലെത്തിയത്.
"
https://www.facebook.com/Malayalivartha


























