ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ ഇതിഹാസവും അർജന്റീന നായകനുമായ ലയണൽ മെസി വികാരാധീനനായി... ഫൈനലിൽ വീണു പോയെങ്കിലും സ്റ്റേഡിയം ഒന്നടങ്കം അദ്ദേഹത്തിനു ആദരമർപ്പിച്ചു... മെസി, മെസി, മെസി എന്നു ഏറ്റുവിളിച്ചാണ് ഇതിഹാസത്തിനോടുള്ള ഇഷ്ടം ആരാധകർ പ്രഖ്യാപിച്ചത്

ലോകകപ്പ് നിലനിർത്തി ഐതിഹാസികമായ ഫുട്ബോൾ കരിയറിനു വിരമാമിടാമെന്ന മെസ്സിയുടെ സ്വപ്നം സ്പാനിഷ് സംഘം തല്ലിക്കെടുത്തിയപ്പോൾ അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല. അപൂർവ നേട്ടം കൈയകലെ വീണു പോയതിന്റെ നിരാശയിൽ മെസി പൊട്ടിക്കരഞ്ഞു.
ഫെറാൻ ടോറസ് അധിക സമയമായ 106ാം മിനിറ്റിൽ നേടിയ ഒറ്റ ഗോളിലാണ് അർജന്റീനയും മെസിയും പരാജയപ്പെട്ടു പോയത്. 2022ൽ ഖത്തറിൽ നേടിയ കനക കിരീടം ഇത്തവണ നിലനിർത്തി ചരിത്രമെഴുതാനുള്ള മോഹം ആ ഗോളിൽ പൊലിഞ്ഞില്ലാതായി. ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ ഏറെ വികാരാധീനനായാണ് മെസി മൈതാനത്ത് നിന്നത്.
പിന്നാലെയാണ് നഷ്ടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടിയത്. കൊച്ചു കുഞ്ഞിനെ പോലെ തേങ്ങി തേങ്ങി കരയുകയായിരുന്നു 39കാരൻ. ഫൈനലിൽ വീണു പോയെങ്കിലും സ്റ്റേഡിയം ഒന്നടങ്കം അദ്ദേഹത്തിനു ആദരമർപ്പിക്കുകയായിരുന്നു. മെസി, മെസി, മെസി എന്നു ഏറ്റുവിളിച്ചാണ് ഇതിഹാസത്തിനോടുള്ള ഇഷ്ടം ആരാധകർ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പേരും ചിത്രവുമുള്ള പ്ലക്കാർഡുകളും സ്റ്റേഡിയം മുഴുവൻ നിറഞ്ഞിരുന്നു,
" f
https://www.facebook.com/Malayalivartha


























