സി ഇ എസിലെ 2017ലെ തരംഗമായി 5ജി; വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേഗത ഉറപ്പ്
വിവരസാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളുമായി നാം പുതുവര്ഷത്തിലേക്കു കടക്കുകയാണ്. ജനുവരി 5, 8 തീയതികളില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ വരും വര്‍ഷത്തില്‍ നാം കാണാന്‍ പോകുന്ന സാങ്കേതികവിദ്യകള്‍ വെളിപ്പെടുത്തുന്നതായിരുന്നു.
കൂടുതല്‍ സ്പീഡ് ഉള്ള കണക്റ്റിവിറ്റി ലഭിക്കാന്‍ മുറവിളി കൂട്ടുന്ന ഇക്കാലത്തു ഏവരുടെയും പ്രതീക്ഷ 5G യിലാണ്. CESല്‍ കാണിച്ച പ്രിവ്യു പ്രകാരം ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന കാറുകള്‍, ഐഓടി, വിര്‍ച്വല്‍ റിയാലിറ്റി എന്നി മേഖലകളില്‍ വരാവുന്ന മാറ്റങ്ങള്‍ നാം കണ്ടു. എന്നാല്‍ ഇതെല്ലാം നിലവില്‍ വരണമെങ്കില്‍ 5G പോലെ വേഗതയേറിയ നെറ്റ്വര്‍ക്ക് നിലവില്‍ വരണം.
നൂതന സാങ്കേതികവിദ്യയായ 5Gയെക്കുറിച്ചു സംസാരിക്കാന്‍ CES അല്ലാതെ മറ്റൊരിടമില്ല. നാം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേഗതയായിരിക്കും 5Gക്കു. 'ഗെയിം ഓഫ് ത്രോണ്‍സ്' മുഴുവന്‍ കളക്ഷനും ഒരു എപ്പിസോഡ് കണ്ടു തീര്‍ക്കുന്ന സമയം കൊണ്ട് നമുക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.
അടുത്ത രണ്ടു വര്‍ഷത്തേക്ക് 5G നിലവില്‍ വരില്ലെന്നാണ് സൂചന. എന്നാല്‍ 5Gയെ കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമെന്പാടും പരന്നു കഴിഞ്ഞു. 2011ലാണ് വെരിസോണ്‍ ആദ്യമായി 4G LTE നെറ്റ്വര്‍ക്ക് പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം അവരുടെ 5G സേവനങ്ങള്‍ തുടങ്ങുമെന്നുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വെരിസോണ്‍ ആയിരിക്കും ആദ്യമായി 5G സേവനങ്ങള്‍ നല്കാന് പോകുന്നത് എന്നുള്ള സൂചന അവര്‍ നല്‍കിക്കഴിഞ്ഞു.
വെരിസോണ്നു ശേഷം AT&Tയാണ് 5G സേവനങ്ങള്‍ നല്കാന് പോകുന്നത്. ടെക്സസ്സിലുള്ള ഒരു കമ്പനിയില്‍ അവര്‍ പരീക്ഷണ അടിസ്ഥാനത്തില്‍ 5G നല്കിതുടങ്ങിയതായാണ് സൂചന. CES 2017 കോണ്‍ഫെറെന്‍സില്‍ അവര്‍ 5Gയെപ്പറ്റി സംസാരിക്കുന്നുണ്ട്.
വെരിസോണ്‍, AT&T എന്നിവരെ കൂടാതെ 5Gയെ കുറിച്ച് സംസാരിക്കാന്‍ പോകുന്നത് ക്വാല്‍കോം സിഇഓ സ്റ്റീവ് മോളേങ്കോംഫ് ആണ്. അടുത്ത ശ്രേണിയിലെ വയര്‍ലെസ്സ് ടെക്നോളജി എങ്ങനെ മറ്റു മേഖലകളെ സഹായിക്കും എന്നാണു അദ്ദേഹം സംസാരിക്കുന്ന വിഷയം.
എറിക്സണ് 30 ഡെമോകളിലൂടെ നൂതന 5G വയര്‍ലെസ്സ് ടെക്നോളജിയെ കുറിച്ച് സംസാരിക്കുന്നു. വേഗതയേറിയ നെറ്റ്വര്‍ക്കിലൂടെ എങ്ങനെ മീഡിയ കൈമാറ്റം നടക്കുന്നു എന്ന് എറിക്സണ് കാണിക്കുന്നു.
ഈ പരീക്ഷണങ്ങള്‍ 5Gയുടെ സാധ്യതകള്‍ കാണിക്കും എന്നാല്‍ ഇത് പൂര്‍ണ്ണമായും ഉപയോഗ്യമല്ല. 2018ല്‍ ഇത് നിലവില്‍ വരുമെന്നാണ് കരുതുന്നത്. നിങ്ങളുടെ ഓഫിസില്‍ ഉള്ള ഫിക്സഡ് ലൈന്‍, മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ടെക്നോളജിയും 5Gയിലേക്ക് വഴിമാറും എന്നാണു കേള്‍ക്കുന്നത്.
5G വരുന്നതോടെ കേബിള്യുഗം അവസാനിക്കും. കേബിള്‍ വലിക്കുന്നതിനായി വീടും, റോഡുകളും മറ്റും കുഴിക്കുന്നതും അത് മൂലം നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇത് വഴി മാറുന്നു.
https://www.facebook.com/Malayalivartha