യാഹു ഇനി അല്താബാ; വെരിസോണ്‍ ഏറ്റെടുത്തതോടെ ചരിത്രത്തിലേക്ക്
ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ട് ലോക പ്രശസ്ത സേര്‍ച്ച് എഞ്ചിന് യാഹൂവിന് സന്പൂര്ണ്ണ മരണം. യാഹൂവിനെ വെരിസോണ്‍ ഏറ്റെടുത്തതോടെ ഇനിമുതല്‍ അല്‍ത്താബാ ഇന്‍കോര്‍പ്പറേറ്റ്സ് എന്ന പേരിലാകും അറിയപ്പെടുക. വെരിസോണ്‍ യാഹൂവിനെ വിഴുങ്ങുന്നതോടെ യാഹൂവിന്റെ ബോര്‍ഡില്‍ ഉണ്ടായിരുന്ന അഞ്ച് മെമ്പര്‍മാര്‍ രാജിക്കൊരുങ്ങുകയാണ്.
തങ്ങളുടെ ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗും ഇമെയിലും മീഡിയാ അസ്സെറ്റുകളും ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് ബിസിനസ് യാഹൂ 4.83 ബില്യണ്‍ ഡോളറിനാണ് വെരിസോണിന് വിറ്റത്. വെരിസോണിന്റെ ഏറ്റെടുക്കല്‍ തൊട്ടടുത്ത് എത്തിയതോടെ പുതിയ സിഇഒ മരിസാ മേയര്‍, ഡേവിഡ് ഫിലോ കന്പനിയുടെ 11 അംഗ ബോര്‍ഡില്‍ ഉള്ള മറ്റു നാലു പേരും കമ്പനി വിടുമെന്ന് ഉറപ്പായി.
മെരേസാമേയര് വിടുന്ന സ്ഥാനത്തേക്ക് എറിക് ബ്രാണ്ടിന്റെ ചെയര്‍മാനായി നിയോഗിച്ചിട്ടുണ്ട്.
അതേസമയം ഈ അഞ്ചു പേര് ഒഴിയെയുള്ള ബോര്‍ഡ് അംഗങ്ങള്‍ അല്താബയുടെ ഭാഗമാകും. ചൈനീസ് ഈ കൊമേഴ്സ് സ്ഥാപനമായ അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡില്‍ 15 ശതമാനം ഓഹരിയുള്ള കമ്പനിയാണ് അല്‍താബ. എന്നാല്‍ യാഹൂവിന്റെ പുതിയ നാമമായ 'അല്‍താബ' യുമായി ബന്ധപ്പെട്ട വിശദീകരണമൊന്നും കമ്പനി നടത്തിയിട്ടില്ല. ഇന്നലെ കൊണ്ട് കരാര്‍ ഏകദേശം പൂര്‍ത്തിയായെങ്കിലും മുമ്പ് യാഹൂ രണ്ടു തവണ ഹാക്കിംഗിന് ഇരയായത് കല്ലു കടിയായി മാറിയിട്ടുണ്ട്. 2013 ലും 14 ലും ഹഹാക്കിംഗിന് ഇരയായതിലൂടെ 1 ബില്യണ്‍ പേരുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് വെരിസോണ്‍ പറഞ്ഞു.
1994 ല്‍ വന്‍ വിപ്ളവം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന യാഹൂ പക്ഷേ ഗൂഗിളിന്റെയും പിന്നാലെ ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റും കൂടി വന്നതോടെ നിറം മങ്ങിപ്പോവുകയായിരുന്നു. യാഹൂ ജപ്പാനില്‍ ആലിബാബയ്ക്ക് 35.5 ശതമാനം ഓഹരിയുണ്ട്.
https://www.facebook.com/Malayalivartha