സോഷ്യല്‍മീഡിയ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വാട്സാപ്പിനു പുതിയ മുഖം, പുത്തന്‍ ഫീച്ചറുകള്‍
സോഷ്യല്‍മീഡിയ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വാട്സാപ്പ് ഓരോ തവണയും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഉപയോക്താക്കളെ അദ്ഭുതപ്പെടുത്തുകയാണ്. ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന മിക്ക ഫീച്ചറുകളും ഇതിനകം തന്നെ വന്നുകഴിഞ്ഞു. വോയ്സ്, വിഡിയോ കോള്‍ ഇപ്പോള്‍ ഹിറ്റാണ്.
ജിഫ് ആനിമേഷന്‍ ചിത്രങ്ങളുടെ പുതിയ സാധ്യതകളാണ് വാട്സാപ്പ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ടെക്സ്റ്റ് പോസ്റ്റുകളെ കൂടുതല്‍ രസകരമാക്കാനുള്ള ജിഫ് ചിത്രങ്ങളാണ് വാട്സാപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയതായി ചേര്‍ത്തിരിക്കുന്നത്. ഇതിനു പുറമെ ഒരേസമയം 30 പേര്‍ക്ക് വരെ വാട്സാപ്പ് സപ്പോര്‍ട്ട് ചെയ്യുന്ന ഡിജിറ്റല്‍ മീഡിയകള്‍ പങ്കുവെക്കാനും സാധിക്കും. നേരത്തെ ഇതിന്റെ പരിധി പത്ത് ആയിരുന്നു.
പുതിയ വാട്സാപ്പ് ബീറ്റാ പതിപ്പ് അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് ഇമോജി തെരഞ്ഞെടുക്കുമ്പോള്‍ തന്നെ പുതിയ ജിഫ് ഐക്കണ്‍ സ്ക്രീനിനു താഴെ കാണാം. ജിഫ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഒരുകൂട്ടം ജിഫ് ചിത്രങ്ങള്‍ കാണാന്‍ കഴിയും. ഇതിനു പുറമെ കീവേര്‍ഡുകള്‍ ഉപയോഗിച്ച ആവശ്യപ്രകാരം ഉപയോക്താവിനു തന്നെ ജിഫ് ചിത്രങ്ങള്‍ ഉപയോഗിക്കാം.
ഇതിനു പുറമെ, ജിഫിന് സമാനമായ ടെനോറിന്റെ (Tenor) ജിഫ് ശേഖരത്തില്‍ നിന്നും ജിഫ് ചിത്രങ്ങള്‍ ലഭിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന ജിഫ് ഇമേജുകള്‍ അടയാളപ്പെടുത്തി വയ്ക്കാനും സാധിക്കും. ഇതിനിടെ വാട്സാപ്പിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നു. ഇന്ത്യയില്‍ 16 കോടി പേരാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. നവംബര്‍ 15 നു അവതരിപ്പിച്ച വിഡിയോ കോളിങ് ഫീച്ചറിന് വന്‍ പ്രതികരണമാണ് ലഭിച്ചത്
https://www.facebook.com/Malayalivartha