കാതിന് തിളക്കമായി സ്റ്റാര്‍ ക്ലിപ്പ്ഡ് ഇയറിംഗ്

ഒന്നലധികം കമ്മലുകള്‍ കാതിലണിയുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഇടുന്ന വേഷത്തിനനുസരിച്ച് ഒരേ നിറത്തിലുള്ള ഒറ്റക്കല്ല് വച്ചതോ, ഒരു മുത്ത് വച്ചതോ ആയ കമ്മലുകള്‍ മൂന്നുനിരയായി കാതിലണിയാന്‍ യുവത്വം ഒരു മടിയില്ലാതെ കാതുകുത്തിയപ്പോള്‍ ഫാഷന്‍ മാറിയാല്‍ കാതുകുത്തിയത് വെറുതെയാവില്ലേ എന്ന് ചിന്തിച്ച് കാതുകുത്താന്‍ മിനക്കെടാതിരുന്നവരുമുണ്ട്. അത്തരക്കാര്‍ക്ക് അനുഗ്രഹമാകുകയാണ് ക്ലിപ്പ്ഡ് ഇയറിംഗ്‌സ്.
ട്രെന്‍ഡിനനുസരിച്ച് മൂന്നു തവണ കാതുകുത്തിയവരേക്കാള്‍ മോഡേണാകാന്‍ ഇത്തരം ക്ലിപ്പ്ഡ് ഇയറിംഗുകള്‍ ധാരാളം മതി. ഒറ്റക്കല്ലുവ ച്ച ചെറിയൊരു ഇയറിംഗിനൊപ്പം മിന്നിത്തിളങ്ങുന്ന ഇത്തരം ക്ലിപ്പ്ഡ് ഇയറിംഗ് കാതിലണിയാം. കൃത്യമായ അകലത്തില്‍ രണ്ടറ്റത്തായി രണ്ടുതരം സ്റ്റഡുകളുള്ള ക്ലിപ്പ്ഡ് ഇയറിംഗ് സ്വന്തം കാതിന്റെ കനത്തിനനുസരിച്ച് അകത്തി വേണം കാതില്‍ അണിയാന്‍. പ്രസ്സിംഗ് ഇയറിംഗിന്റെ മറ്റൊരു രൂപം.
കൂടുതല്‍ മോഡേണാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇയര്‍കഫുപോലെ ഒരു കാതില്‍ മാത്രം ധരിക്കാം. സ്റ്റാര്‍, ഡോള്‍ഫിന്‍, പൂക്കള്‍, പൂമ്പാറ്റ എന്നീ ആകൃതികളിലുള്ള കല്ലുവച്ച ക്ലിപ്പ്ഡ് ഇയറിംഗ് ഓണ്‍ലൈന്‍ വിപണിയില്‍ സുലഭമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha