ചര്‍മ്മം സുന്ദരമാക്കാന്‍

വെളുത്തു തുടുത്ത സുന്ദരമായ ചര്‍മം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. ഒന്നു മനസു വച്ചാല്‍ ആര്‍ക്കും സുന്ദരിയാകാം. അതിനുവേണ്ടി വിപണിയില്‍ കിട്ടുന്ന ക്രീമുകളുടെയൊന്നും പുറകേ പോകേണ്ട. നമ്മുടെ വീട്ടിലുള്ള പാലും തേനുമൊക്കെ ഒന്നാന്തരം സൗന്ദര്യവര്‍ധക വസ്തുക്കളാണ്. തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായിതാ ചില പൊടിക്കൈകള്‍
തേയില വെള്ളവും തേനും
ചായ കുടിച്ചാല്‍ ക്ഷീണം മാറുമെന്നു നമുക്കറിയാം. ക്ഷീണം മാറ്റാന്‍ മാത്രമല്ല സന്ദര്യം വര്‍ദ്ധിപ്പിക്കാനും ചായ ഉപയോഗിക്കാം. കാല്‍ കപ്പ് ചായയ്‌ക്കൊപ്പം 2 വലിയ സ്പൂണ്‍ അരിപ്പൊടിയും അര സ്പൂണ്‍ തേനും ചേര്‍ത്ത മിശ്രിതം നന്നായി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ ഇടക്കു നനച്ചു കൊടുക്കാം. മുഖം കഴുകുന്നതിനു മുന്‍പ് നന്നായി മസാജ് ചെയ്യാം. അരമണിക്കൂറിനു ശേഷം ഇളം ചൂടു വെള്ളത്തില്‍ കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താന്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം പരസ്യത്തിലെ സുന്ദരിയുടേതു പോലെയുള്ള തിളങ്ങുന്ന ചര്‍മം.
ഓട്‌സും നാരങ്ങാനീരും
ഒരു സ്പൂണ്‍ വേവിച്ച ഓട്‌സില്‍ ഒരു സ്പൂണ്‍ നാരങ്ങാ നീരു ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറി ചര്‍മം മൃദുവാകും.
മഞ്ഞളും നാരങ്ങാനീരും
ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ മഞ്ഞളിനെ കൂട്ടു പിടിക്കാം. രണ്ട് സ്പൂണ്‍ കടലമാവ്, ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു സ്പൂണ്‍ നാരങ്ങാ നീര് ഒരു സ്പൂണ്‍ പാല് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചര്‍മ്മത്തില്‍ നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു തവണ ചെയ്താല്‍ മതി. നിറം വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
തക്കാളിയും മഞ്ഞളും
സൂര്യപ്രകാശമേറ്റു ചര്‍മം കരുവാളിച്ചാല്‍ തക്കാളി തന്നെ ശരണം. കുരു കളഞ്ഞ തക്കാളി മിക്‌സിയിലടിച്ച ശേഷം രണ്ടു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങിയശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ചര്‍മ്മത്തിന്റെ കരുവാളിപ്പു മാറി ചര്‍മ്മം തിളങ്ങും.
കടലമാവും പാലും
ചര്‍മം മൃദുവാകാന്‍ കടലമാവുപയോഗിക്കാം. കടലമാവും പാലും മഞ്ഞള്‍പ്പൊടിയും നന്നായി യോജിപ്പിച്ച് 5 മിനിറ്റ് ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. നിറം വര്‍ദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയൊരു പായ്ക്കാണിത്. ആഴ്ചയിലൊരിക്കല്‍ ചെയ്താല്‍ മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha