മുടി ഇടതൂര്‍ന്ന് വളരാന്‍ മയിലാഞ്ചി

മുടി കൊഴിച്ചില്‍, അകാലനര , മുടി വിണ്ടുകീറല്‍ തുടങ്ങി മുടിയെ സംബന്ധിക്കുന്ന ഏതു പ്രശ്‌നവും പരിഹരിക്കാന്‍ മയിലാഞ്ചിയെ കൂട്ടു പിടിക്കാം. മുടി കളര്‍ ചെയ്യാന്‍ മാത്രമല്ല താരനും മറ്റും അകറ്റി മുടി നന്നായി വളരാന്‍ ഹെന്ന സഹായിക്കുന്നു. പുരാതന കാലം മുതല്‍ക്കേ മുടിയുടെ വളര്‍ച്ചക്കായി ആളുകള്‍ ഹെന്ന ഉപയോഗിച്ചിരുന്നു. മികച്ച ഒരു കണ്ടീഷനര്‍ കൂടിയാണിത്. മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ചില മയിലാഞ്ചി കൂട്ടുകള്‍ ഇതാ..
ഹെന്ന വീട്ടില്‍ തയ്യാറാക്കുന്നതാണ് ഉത്തമം. മയിലാഞ്ചിയില നന്നായി വെയിലത്തുവെച്ചുണക്കിയ ശേഷം മിക്‌സില്‍ പൊടിച്ചെടുക്കാം. ഇങ്ങനെ തയാറാക്കിയ അഞ്ചു കപ്പ് ഹെന്ന കാല്‍ കിലോ എള്ളെണ്ണ ചെറു തീയില്‍ ചൂടാക്കിയതിനു ശേഷം ഇതിലേക്ക് മിക്‌സ് ചെയ്യാം. നന്നായി തണുത്തതിനു ശേഷം ഈ എണ്ണ നനവില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. രണ്ടു മാസം തുടര്‍ച്ചയായി ചെയ്താല്‍ താരനും മുടികൊഴിച്ചിലുമെല്ലാം അകന്ന് മുടി ഇടതൂര്‍ന്ന് വളരും.
മുടി കളര്‍ ചെയ്യാന്‍ ഹെന്ന ഉപയോഗിക്കാം. രണ്ടു കപ്പ് ഹെന്ന പൗഡര്‍, തേയിലവെള്ളം, ഒരു നാരങ്ങയുടെ നീര്, രണ്ടു സ്പൂണ്‍ കാപ്പിപ്പൊടി, ഒരു കപ്പ് ബീറ്റ്‌റൂട്ട് നീര് എന്നിവ നന്നായി ഒരു ഇരുമ്പു പാത്രത്തില്‍ മിക്‌സ് ചെയ്യുക. കുഴമ്പു രൂപത്തിലുള്ള ഈ മിശ്രിതം ഒരു രാത്രി മുഴുവന്‍ വെച്ചതിനുശേഷം പിറ്റേന്ന് തലയില്‍ പുരട്ടാം. മുടിയില്‍ നന്നായി പുരട്ടി രണ്ടു മൂന്നു മണിക്കൂറിനു ശേഷം കഴുകിക്കളയാം. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഹെയര്‍കളറാണിത്.
കാല്‍ കപ്പ് ഉലുവ തലേന്ന് രാത്രിയില്‍ വെള്ളത്തിലിട്ട് കുതിര്‍ന്ന ശേഷം പിറ്റേന്ന് കുഴമ്പ് പരുവത്തില്‍ അരച്ചെയുക്കുക.ഇതിലേക്ക് രണ്ടു കപ്പ് മയിലാഞ്ചിപ്പൊടിയും രണ്ടു സ്പൂണ്‍ കടുകെണ്ണയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. ഈ മിശ്രിതം മുടിയില്‍ പുരട്ടി രണ്ടു മണിക്കൂര്‍ ടവ്വല്‍ ഉപയോഗിച്ച് കെട്ടി വയ്ക്കാം.പിന്നീട് വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് തല തണുത്തവെള്ളത്തില്‍ നന്നായി കഴുകാം. മുടി കരുത്തോടെ വളരാന്‍ ആഴ്ചയില്‍ ഒരു തവണ ഈ പായ്ക്ക് ഉപയോഗിച്ചാല്‍ മതി.
രണ്ടു കപ്പ് ഹെന്ന പൗഡര്‍, ഒരു കപ്പ് െനല്ലിക്ക ഉണക്കിപ്പൊടിച്ചത്, രണ്ടു സ്പൂണ്‍ ചെമ്പരത്തിപ്പൂവ് അരച്ചത് എന്നിവ തൈരു ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലമുടിയില്‍ നന്നായി തേച്ചു പിടിപ്പിച്ച് ടൗവ്വല്‍ ഉപയോഗിച്ച് കെട്ടിവയ്ക്കാം. രണ്ടു മണിക്കൂറിനു ശേഷം കഴുകിക്കളയാം. മുടി പട്ടു പോലെ മൃദുലമാകാന്‍ ആഴ്ചയിലൊരിക്കല്‍ ഈ പായ്ക്ക് ഉപയോഗിക്കാം...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha